ജമ്മു കശ്മീരില്‍ തീവ്രവാദികളും സൈന്യവും ഏറ്റുമുട്ടി, മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടു

ജമ്മു കശ്മീരില്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. വടക്കന്‍ കുപ്‌വാരയിലെ ലൊലാബിലാണ് ഇന്ന് പുലര്‍ച്ചെയോടെ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. സംഘര്‍ഷാവസ്ഥ തുടരുന്ന സ്ഥലത്ത് ഇപ്പോഴും സൈന്യത്തെ വിന്യസിച്ചിരിക്കുകയാണ്.
ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ട തീവ്രവാദികളുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. ഇവരില്‍ നിന്നും എ കെ 47 തോക്കുകളും മറ്റ് സ്‌ഫോടക വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്. നാല് ദിവസങ്ങള്‍ക്ക് മുന്‍പ് കുപ്‌വാരയില്‍ നിന്ന് ലഷ്‌കറെ തോയിബ നേതാവ് അബു ഉകസയെ സൈന്യം പിടികൂടിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















