രാഹുല്‍ ഗാന്ധി എവിടേക്കാണ് വിദേശയാത്ര നടത്തുന്നതെന്ന് കണ്ടുപിടിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ: ബിജേന്ദ്ര സിങ് സിസോദിയ

ബിജെപിയുടെ മധ്യപ്രദേശ് വക്താവ് ബിജേന്ദ്ര സിങ് സിസോദിയ രാഹുല്‍ ഗാന്ധി എവിടേക്കാണ് വിദേശയാത്ര നടത്തുന്നതെന്ന് കണ്ടുപിടിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ സമ്മാനമായി നല്‍കും.
രാഹുല്‍ എവിടെയാണെന്ന് സൂചന നല്‍കുന്നവര്‍ക്ക് തന്റെ സ്വന്തം പോക്കറ്റില്‍നിന്ന് ഒരു ലക്ഷം രൂപ സമ്മാനമായി നല്‍കുമെന്നാണ് ബിജേന്ദ്ര സിങ് സിസോദിയ പറഞ്ഞത്. മുന്‍പ് രാഹുല്‍ വിദേശയാത്ര നടത്തിയപ്പോള്‍, ആത്മപരിശോധനയ്ക്കും സ്വയം 'റീചാര്‍ജ്' ചെയ്യാനുമാണ് യാത്രയെന്നാണ് കോണ്‍ഗ്രസ് പറഞ്ഞിരുന്നത്. എങ്ങനെയാണ് വിദേശയാത്രകളിലൂടെ രാഹുല്‍ സ്വയം റീചാര്‍ജ് ചെയ്യുന്നതെന്നും ബിജേന്ദ്ര സിങ് ചോദിച്ചു.
രാഹുല്‍ എവിടെയാണ് പോയതെന്ന് രാജ്യത്തിന് അറിയണമെന്നും അദ്ദേഹം പറഞ്ഞു. ഏതാനും ദിവസം നീളുന്ന വിദേശയാത്രയ്ക്കു പുറപ്പെടുകയാണെന്ന് കഴിഞ്ഞ ദിവസമാണ് ട്വിറ്ററിലൂടെ രാഹുല്‍ അറിയിച്ചത്. പക്ഷേ, ഏതു രാജ്യമാണു സന്ദര്‍ശിക്കുന്നതെന്നു വ്യക്തമാക്കിയില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















