മഹിന്ദ്ര ടെക് സിറ്റി ജീവനക്കാരി റെയില്‍വേ പ്ലാറ്റ് ഫോമില്‍ മരിച്ച നിലയില്‍

ചെന്നൈ ഇന്‍ഫോസിസ് ജീവനക്കാരിയെ റെയില്‍വെ പ്ലാറ്റ്‌ഫോമില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മഹിന്ദ്ര ടെക് സിറ്റി ജീവനക്കാരിയായ സ്വാതി ആണ് കത്തി കൊണ്ട് മുറിവേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചോലൈമേട് സ്വദേശിയായ സ്വാതിയെ ഇന്ന് രാവിലെ ആറു മണിയോടെയാണ് ചെന്നൈയിലെ നുങ്കമ്പാക്കം സ്‌റ്റേഷനില്‍ മുറിവേറ്റു രക്തം വാര്‍ന്നു മരിച്ച നിലയില്‍ കണ്ടെത്തിയത്.
റിട്ടയേര്‍ഡ് കേന്ദ്ര ഗവണ്മെന്റ് ജോലിക്കാരനായ അച്ഛന്‍ സ്വാതിയെ റയില്‍വെ സ്‌റ്റേഷനില്‍ കൊണ്ടു വിട്ടതിനു ശേഷമായിരുന്നു സംഭവം നടന്നത്. പൊലീസിന് ലഭിച്ച വിവരം അനുസരിച്ചു കറുത്ത പാന്റിട്ട ഒരു ചെറുപ്പക്കാരന്‍ ട്രെയിന്‍ കാത്തിരുന്ന സ്വാതിയെ സമീപിക്കുകയും കത്തികൊണ്ട് മുഖത്തും,കഴുത്തിലും മുറിവേല്‍പ്പിച്ചതിനെ തുടര്‍ന്നു രക്തം വാര്‍ന്നു മരിക്കുകയായിരുന്നു എന്നു മനസിലായി. പോലീസ് ഇയാള്‍ക്ക് വേണ്ടി അന്വേഷണം നടത്തുകയാണ്. സ്ഥിരം യാത്രക്കാരിയായ സ്വാതിയെ അടുത്തറിയാവുന്ന ആളായിരിക്കും കൊലപാതകി എന്നാണ് പോലീസ് കരുതുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















