വിവാഹിതയായ യുവതിയെ കാമുകനോടൊപ്പം നഗ്‌നയായി കെട്ടിയിട്ട് ഗ്രാമത്തിലൂടെ നടത്തിച്ചു

വിവാഹിതയായ യുവതിയെയും കാമുകനെയും നാട്ടുകാര്‍ പിടികൂടി രണ്ടു ദിവസം ബന്ദിയാക്കി വച്ചതിനു ശേഷം രണ്ടുപേരെയും നഗ്‌നയാക്കി ഗ്രാമത്തിലൂടെ നടത്തിച്ചു. രാജസ്ഥാനില്‍ ഉദയ്പൂര്‍ ഭഗത് കനോട് വില്ലേജിലാണ് ക്രൂരമായ സംഭവം അരങ്ങേറിയത്. സംഭവം നടന്നതിന് ശേഷം പോലീസ് നടപടിയെടുക്കാത്തതില്‍ പ്രധിഷേധമുയരുന്നു.
രണ്ടു ദിവസം മുന്‍പ് നാട്ടുകാര്‍ പിടികൂടി കയറു കൊണ്ടു ബന്ധനസ്ഥരാക്കിയ ഇവരെ തുണിയഴിച്ചു നാട്ടിലൂടെ നടത്തുകയായിരുന്നു. സംഭവമറിഞ്ഞ യുവാവിനെ വിട്ടു കിട്ടാന്‍ കടുംബാംഗങ്ങള്‍ എത്തിയപ്പോള്‍ നാട്ടുകാര്‍ 80,000 രൂപ പ്രതിഫലം ചോദിച്ചതിനെ തുടര്‍ന്നു തുക നല്‍കി യുവാവിനെ കൊണ്ടു പോവുകയായിരുന്നു. യുവതി ഇപ്പോഴും ഗ്രാമവാസികളുടെ കൈവശത്താണെന്നാണ് വിവരം. സംഭവം നടന്നിട്ടു മൂന്നു ദിവസമായിട്ടും പൊലീസ് വിവരമറിയുകയോ, നടപടി എടുക്കുകയോ ചെയ്യാത്തത് പ്രധിഷേധമുയര്‍ത്തുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















