ആവശ്യപ്പെടാതെ ഉപദേശങ്ങളുമായി എത്തുന്നവര്‍ക്കെതിരെ മുന്നറിയിപ്പുമായി ബി.ജെ.പി എം.പി സുബ്രമണ്യന്‍ സ്വാമി

ട്വിറ്ററിലൂടെയാണ് തന്നെ നിയന്ത്രിക്കുന്നവര്‍ക്കെതിരെ ബി.ജെ.പി എം.പി സുബ്രമണ്യന്‍ സ്വാമി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. സ്വയം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് താന്‍ ആവശ്യപ്പെടാതെ ഉപദേശങ്ങളുമായി എത്തുന്നവരുണ്ട്. പക്ഷെ താനത് പാലിക്കാതിരുന്നാല്‍ ഇവിടെ ചോരപ്പുഴ ഒഴുകുമെന്നു അദ്ദേഹം കുറിച്ചു.
കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കെതിരെയാണ് പരാമര്‍ശമെന്ന് വ്യക്തമാണെങ്കിലും അദ്ദേഹത്തിന്റെ പേര് സ്വാമി ഒരിടത്തും പരാമര്‍ശിച്ചിട്ടില്ല. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രമണ്യത്തിനെതിരെ ആരോപണങ്ങളുമായി രംഗത്ത് വന്ന സ്വാമിയോട് സ്വയം അച്ചടക്കം പരിശീലിക്കണമെന്ന് ജെയ്റ്റ്‌ലി ഉപദേശിച്ചിരുന്നു.
ബീജിങില്‍ വെച്ച് ബാങ്ക് ഓഫ് ചൈനയുടെ ചെയര്‍മാനുമായുള്ള കൂടിക്കാഴ്ചയില്‍ ജയ്റ്റ്‌ലി ധരിച്ച വേഷത്തെയും സ്വാമി പരിഹസിച്ചു.വിദേശത്തായിരിക്കുമ്പോള്‍ മന്ത്രിമാര്‍ പരമ്പരാഗതമോ ആധുനികമോ ആയ ഇന്ത്യന്‍ വേഷത്തില്‍ പ്രത്യക്ഷപ്പെടണമെന്ന് മന്ത്രിമാര്‍ക്ക് ബി.ജെ.പി നിര്‍ദേശം നല്‍കണമെന്നും സ്വാമി.. ഹോട്ടലിലെ വെയ്റ്റര്‍മാരെ പോലെ കോട്ടും ടൈയും ധരിച്ച് മന്ത്രിമാര്‍ പ്രത്യക്ഷപ്പെടുന്നത് നിറുത്തണമെന്നും ട്വിറ്ററിലൂടെ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















