എട്ട് മാസം പ്രായമുള്ള മകളെ ചികിത്സിക്കാനുള്ള പണമില്ല... മകള്‍ക്ക് ദയാവധം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ കോടതിയില്‍

ആന്ധ്രപ്രദേശില്‍ ദരിദ്ര കുടുംബത്തിന്റെ കഥ ആരെയും കണ്ണീരണിയിക്കും. അസുഖം ബാധിച്ച് ദുരിതമനുഭവിക്കുന്ന എട്ട് മാസം പ്രായമുള്ള മകള്‍ക്ക് ദയാവധം ആവശ്യപ്പെട്ടിരിക്കുകയാണ് ചിറ്റൂരിലെ രമണപ്പയും ഭാര്യ സരസ്വതിയും. ഇവരുടെ മകള്‍ ജ്ഞാന സായിക്ക് ദയാവധം വേണമെന്നാണ് പ്രാദേശിക കോടതിയില്‍ അപേക്ഷിച്ചിരിക്കുന്നത്.
എട്ട് മാസം പ്രായമുള്ള ജ്ഞാന സായിക്ക് ഗുരുതരമായ കരള്‍ രോഗം ബാധിച്ചിരിക്കുകയാണ്. രമണപ്പയുടെയും കുടുംബത്തിന്റെയും കയ്യില്‍ മകളെ ചികിത്സിക്കാനുള്ള പണമില്ല. രമണപ്പ ഒരു പലചരക്ക് കടയിലെ ജീവനക്കാരനാണ്. ഇവിടെ നിന്നും ലഭിക്കുന്ന വരുമാനംകൊണ്ട് മകളെ ചികിത്സിക്കാന്‍ തികയുന്നില്ല. ആശുപത്രി ബില്‍ അടയാക്കാന്‍ പണമില്ലാത്തതിനാല്‍ പലപ്പോഴും ചികിത്സ മുടങ്ങുകയാണ്. കരള്‍ മാറ്റല്‍ ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും ശസ്ത്രക്രിയയ്ക്ക് 50 ലക്ഷം രൂപ വേണ്ടി വരുമെന്നതിനാല്‍ ശസ്ത്രക്രിയ നടത്താന്‍ കഴിയാത്ത അവസ്ഥയിലാണ്.
ബംഗലൂരുവിലെ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്താമെങ്കിലും ഇത്രയും പണം എങ്ങനെ കണ്ടെത്തുമെന്ന് രമണപ്പയ്ക്കും സരസ്വതിക്കും അറിയില്ല. ദിവസങ്ങള്‍ കഴിയുംതോറും ജ്ഞാന സായിയുടെ ആരോഗ്യ നില വഷളായി കൊണ്ടിരിക്കുകയാണ്.
തുടര്‍ന്നാണ് ദയാവധം നടത്താമെന്ന് രമണപ്പയും കുടുംബവും തീരുമാനിച്ചത്. ഇതിനായ് പ്രാദോശിക കോടതിയെ സമീപിച്ചു. എന്നാല്‍ ചിറ്റൂര്‍ ജില്ലാ കോടതിയെയോ ഹൈക്കോടതിയെയോ സമീപിക്കണമെന്ന് പ്രാദേശിക കോടതി നിര്‍ദ്ദേശിച്ചു.
തങ്ങള്‍ക്കാവുന്നതെല്ലാം ചെയ്യുന്നുണ്ട്. ബന്ധുക്കളും സുഹൃത്തുക്കളുമടക്കം ഒരുപാട് പേര്‍ തങ്ങളെ സഹായിച്ചു. ഇനി എന്ത് ചെയ്യണമെന്ന് അറിയില്ലെന്ന് രമണപ്പ നിസ്സഹായതയോടെ പറയുന്നു. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നിയോജക മണ്ഡലമാണ് ചിറ്റൂര്‍. സംഭവത്തില്‍ അധികൃതരുടെ ഭാഗത്തു നിന്നും നടപടി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് രമണപ്പയും കുടുംബവും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















