കരളിന്റെ കരളായ പൊന്നുമോളാണെങ്കിലും... എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ ദയാവധം ചെയ്യാന്‍ കോടതിയില്‍ അനുമതി തേടി മാതാപിതാക്കള്‍

തറയില്‍ വച്ചാല്‍ ഉറുമ്പരിക്കും തലയില്‍ വച്ചാല്‍ പേനരിക്കും എന്നതിനേക്കാളും വാത്സല്യത്തോടെയാണ് അവര്‍ കരളിന്റെ കരളായ പൊന്നുമോളെ വളര്‍ത്തിയത്. എന്നാല്‍ അവളുടെ വേദന താങ്ങാനാവാതെ കോടതിയുടെ കനിവിനായി നില്‍ക്കുകയാണ് ആ ദയനീയ മാതാപിതാക്കള്‍. എട്ട് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ദയാവധം ചെയ്യാന്‍ അനുമതി തേടിയാണ് ആ മാതാപിതാക്കള്‍ കോടതിയിലെത്തിയത്.
ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ സ്വദേശികളായ ദമ്പതികളാണ് മകള്‍ക്ക് ദയാവധത്തിന് അനുമതി തേടിയിരിക്കുന്നത്. ഈ അച്ഛനും അമ്മയും തീരാദുഖത്തിലാണ്. കുഞ്ഞിനെ ബാധിച്ച ഗുരുതരമായ കരള്‍ രോഗമാണ് കാരണം. സാമ്പത്തിക പ്രതിസന്ധി മൂലം ചികിത്സിക്കാന്‍ സാധിക്കുന്നില്ലെന്നും കുട്ടിയെ കൊല്ലാന്‍ അനുവദിക്കണമെന്നും രമണപ്പ, ഭാര്യ സരസ്വതി എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
അതേസമയം ജില്ലാ കോടതിയെയോ ഹൈദരാബാദ് ഹൈക്കോടതിയെയോ സമീപിക്കാന്‍ ഹര്‍ജി പരിഗണിച്ച കോടതി നിര്‍ദ്ദേശിച്ചു. കരള്‍മാറ്റ ശസ്ത്രക്രിയയിലൂടെ മാത്രമേ കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കൂ. 50 ലക്ഷം രൂപയോളമാണ് ചികിത്സയ്ക്കായി ആവശ്യമുള്ളത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















