ബാംഗ്ലൂര്‍ സ്‌ഫോടനക്കേസ് : അബ്ദുല്‍ നാസര്‍ മഅദനിയുടെ ഹര്‍ജികള്‍ സുപ്രീം കോടതി പുതിയ ബെഞ്ചിലേക്ക് മാറ്റി

ബംഗളൂരു സ്‌ഫോടനക്കേസ് അടക്കം അബ്ദുള്‍ നാസര്‍ മഅദനി സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കാന്‍ സുപ്രീംകോടതി പുതിയ ബഞ്ച് രൂപീകരിച്ചു. ജസ്റ്റീസുമാരായ അശോക് ഭൂഷണ്‍ എസ്.എ ബോബ്‌ഡെഎന്നിവരടങ്ങിയതാണ് പുതിയ ബഞ്ച്. കേസ് കേള്‍ക്കുന്നതില്‍ നിന്ന് ജസ്റ്റീസ് ജെ. ചെലമേശ്വര്‍ പിന്മാറിയതിനെ തുടര്‍ന്നാണ് പുതിയ ബഞ്ച് രൂപീകരിച്ചത്.
ചികല്‍സക്കായി കേരളത്തില്‍ പോകണമെന്ന മഅദനിയുടെ അപേക്ഷയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കര്‍ണാടകയോട് സുപ്രീംകോടതി ആവശ്യപ്പെട്ടെങ്കിലും ഇതുവരെ സമര്‍പ്പിച്ചിട്ടില്ല. കേസ് ബുധനാഴ്ച സുപ്രീംകോടതി പരിഗണിക്കും
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















