മമത കുല്‍കര്‍ണ്ണിക്കു പിറകെ മറ്റൊരു താര റാണി കൂടി ലഹരി മരുന്നു കേസില്‍ പിടിയില്‍

മുന്‍ സിനിമാ താരം മമത കുല്‍ക്കര്‍ണിയെ ലഹരി മരുന്നു റാക്കറ്റുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി അറസ്റ്റു ചെയ്തതിനു പിറകെ കര്‍ണ്ണാടകയില്‍ നിന്നും മറ്റൊരു സുന്ദരി കൂടി പോലീസ് കസ്റ്റഡിയില്‍.മുന്‍ ക്യൂന്‍ കര്‍ണാടക ആയി തിരഞ്ഞെടുക്കപ്പെട്ട ദര്‍ക്ഷിത്മിത ഗൗഡയെയാണ് കര്‍ണാടക പൊലീസ് ലഹരിമരുന്ന് കേസില്‍ അറസ്റ്റു ചെയ്തത്.
2015 ല്‍ പോലീസ് പിടിയിലായ വന്‍ മയക്കുമരുന്നു സംഘവുമായി ബന്ധപ്പെട്ടാണ് മുന്‍ കര്‍ണ്ണാടക ക്യൂനും നിലവില്‍ കര്‍ണാടകയില്‍ അറിയപ്പെടുന്ന മോഡലുമായ ദര്‍ക്ഷിത്മിതയെ അറസ്റ്റു ചെയ്തത്. ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന അഞ്ചാമത്തെ വ്യക്തിയാണ് ദര്‍ക്ഷിത്മിത ഗൗഡ.
2015 ല്‍ ദര്‍ക്ഷിത്മിതയുടെ വീട്ടില്‍ കര്‍ണാടക നാര്‍ക്കോട്ടിക്ക് സെല്‍ റെയ്ഡ് നടത്തി 110 ഗ്രാം കൊക്കെയ്‌നും, 19 ഗ്രാം ഹാഷിഷും പിടിച്ചെടുത്തിരുന്നു. ഈ കേസില്‍ ലഹരിമരുന്ന് സംഘങ്ങളുമായുള്ള ബന്ധവും, ലഹരി വിതരണം നടത്തിയതിനുമാണ് അറസ്റ്റു ചെയ്തിരിക്കുന്നത്.
ഇന്ന് ബാംഗ്ലൂരിലെ അറിയപ്പെടുന്ന മോഡലായ ദര്‍ക്ഷിത്മിതയെ 2014 ല്‍ ക്യൂന്‍ കര്‍ണാടകയായി തിരഞെടുത്തിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















