മൂന്നു മക്കളെയും ഭാര്യയെയും കൊലപ്പെടുത്തി മൃതദേഹങ്ങളുമായി വീട്ടില്‍ കഴിഞ്ഞ ഭര്‍ത്താവ് മൂന്നു ദിവസങ്ങള്‍ക്ക് ശേഷം അറസ്റ്റില്‍

ഇന്‍ഫോസിസ് ജീവക്കാരിയെ കൊലപ്പെടുത്തിയതിനു ശേഷം ചെന്നൈയില്‍ നിന്നും ദാരുണമായ കൊലപാതകത്തിന്റെ മറ്റൊരു വാര്‍ത്ത കൂടി പുറത്തു വന്നിരിക്കുന്നു. ഭാര്യയെയും മൂന്നു അക്കളെയും കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങളോടൊപ്പം വീട്ടില്‍ താമസിച്ച ഭര്‍ത്താവിനെ മൂന്നു ദിവസത്തിനു ശേഷം പോലീസ് അറസ്റ്റു ചെയ്തു.
ബേക്കറി ജീവനക്കാരനായ ചിന്നരാജി(35)നെ ആണ് ക്രൂരമായി കുടുംബാംങ്ങളെ കൊലപ്പെടുത്തിയതിനു പോലീസ് വെള്ളിയാഴ്ച വീട്ടില്‍ നിന്നു അറസ്റ്റു ചെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ച്ച കൊലപാതകത്തിന് ശേഷം ഇയാള്‍ വീട്ടില്‍ തന്നെ ഇരിക്കുകയായിരുന്നു.മൂന്നു ദിവസങ്ങള്‍ക്കു ശേഷം ഇയാളെ വെള്ളിയാഴ്ചയാണ് പോലീസ് അറസ്റ്റു ചെയ്തത്.
കാരൈക്കുടി നിവാസിയായ പാണ്ഡിയമ്മാള്‍, മക്കളായ പവിത്ര(19), സ്‌നേഹ (16), പരിമള (18) എന്നിവരാണ് കൊല്ലപ്പെട്ടത്. കാരൈക്കുടിയിലെ വാടകവീട്ടില്‍ താമസിച്ചു വരികയായിരുന്ന പാണ്ഡിയമ്മാള്‍ കുടിയനായിരുന്ന ഭര്‍ത്താവിനെ തന്റെ കുട്ടികളില്‍ നിന്നു സംരക്ഷിച്ചു വരികയായിരുന്നു. കുടിയനായ ഇയാള്‍ മക്കളെ സ്ഥിരമായി ഉപദ്രവിക്കുമായിരുന്നു എന്നാണ് വിവരം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















