കുടുംബത്തിന് ചീത്തപ്പേര് വരാതിരിക്കാന്‍ മാതാപിതാക്കള്‍ മകളെ കൊലപ്പെടുത്തി

തെലങ്കാനയിലെ ആദിലാബാദ് ജില്ലയിലാണ് മകള്‍ ഒളിച്ചോടുമെന്ന ഭയം മൂലം മാതാപിതാക്കള്‍ മകളെ കൊലപ്പെടുത്തിയത്. നെരഡിഗൊണ്ട സ്വദേശിയായ ലക്ഷ്മണ്‍ സിങ് എന്നയാള്‍ ഭാര്യ ചന്ദ്രകല, അമ്മ പാഞ്ചവതി എന്നിവരുടെ സഹായത്തോടെ രാത്രി 3 മണിക്കു ശേഷം കഴുത്തില്‍ ഷാള്‍ മുറുക്കി സ്വന്തം മകളെ കൊലപ്പെടുത്തിയത്.
അന്യജാതിക്കാരിയാനായ യുവാവുമായി പ്രണയത്തിലായിരുന്ന പതിനേഴു വയസുകാരിയാണ് കുടുംബാംങ്ങളാല്‍ കൊലചെയ്യപ്പെട്ടത്. അന്യജാതിക്കാരനായ യുവാവ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി വിവാഹ കാര്യം സംസാരിക്കുകയും, പെണ്‍കുട്ടിയുടെ അച്ഛനുമായി വാക്കു തര്‍ക്കമുണ്ടാവുകയും ചെയ്തു. ഇതേ തുടര്‍ന്നു വിവാഹം നടന്നില്ലെങ്കില്‍ യുവാവിനൊപ്പം ഇറങ്ങിപ്പോകുമെന്നറിഞ്ഞ മാതാപിതാക്കള്‍ രാത്രി ഗൂഢാലോചന നടത്തി മകളെ കൊലപ്പെടുത്തുകയായിരുന്നു. രണ്ടു പെണ്‍ മക്കള്‍ കൂടി ഉള്ള ലക്ഷ്മണ്‍ സിങ് മകള്‍ ഒരു അന്യജാതിക്കാരനൊപ്പം പോയാലുണ്ടാകുന്ന ദുരഭിമാനമാണ് യുവതിയുടെ കൊലപാതകത്തില്‍ കൊണ്ടെത്തിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















