പാക്കിസ്ഥാന്റെ നദികളെ മോചിപ്പിക്കാന്‍ ഇന്ത്യയ്‌ക്കെതിരെ യുദ്ധം ചെയ്യുമെന്ന് ഹാഫിസ് സയീദ്

പാക്കിസ്ഥാന്റെ നദികളെ മോചിപ്പിക്കാന്‍ വേണ്ടിവന്നാല്‍ ഇന്ത്യയ്‌ക്കെതിരെ യുദ്ധം ചെയ്യാനും തയ്യാറെന്ന് ഭീകര സംഘടനയായ ജമാഅത്തുദ്ദഅവ (ജെയുഡി) മേധാവിയും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ ഹാഫിസ് മുഹമ്മദ് സയീദ്. പഞ്ചാബ് പ്രവശ്യയിലെ സില്‍ക്കോട്ടില്‍ ജമാഅത്തുദ്ദഅവയുടെ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഹാഫിസ്. കശ്മീരിന്റെ സ്വതന്ത്ര്യത്തിനായുള്ള ജനങ്ങളുടെ മുറവിളി ദിനംതോറും വര്‍ധിക്കുകയാണെന്നും ഹാഫിസ് പറഞ്ഞു.
കശ്മീരിലെ സ്ഥിതിഗതികളില്‍ മാറ്റം വന്നുവെന്ന് വിഘടനവാദ വനിതാ സംഘടന ദുഖ്തരനെ മിലതിന്റെ അധ്യക്ഷ അസിയ അന്ദ്രാബി പറഞ്ഞുവെന്നും സയീദ് പറഞ്ഞു. കശ്മീരിന്റെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് അന്ദ്രാബിയുമായി ടെലിഫോണില്‍ സംസാരിച്ചു. യുവാക്കളായ കൂടുതല്‍ ആളുകള്‍ കശ്മീന്റെ സ്വാതന്ത്ര്യത്തിനായി കടന്നുവരുന്നത് പുതിയ ഊര്‍ജമാണ് നല്‍കുന്നതെന്നും ഹാഫിസ് സയീദ് കൂട്ടിച്ചേര്‍ത്തു.
യുഎസിന്റെ മുന്നറിയിപ്പുകള്‍ പാക്കിസ്ഥാന്‍ ഗൗരവത്തോടെ കാണണമെന്നും ജമാഅത്തുദ്ദഅവ മേധാവി പറഞ്ഞു. ഇറാന്‍, യുഎസ്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളുമായുള്ള പാക്കിസ്ഥാന്റെ വിദേശനയത്തില്‍ മാറ്റം വരുത്തേണ്ട സമയമായി. ചൈന പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴിക്കെതിരെയുള്ള ഗൂഢാലോചനയെ ശക്തമായി നേരിടുമെന്നും ഹാഫിസ് മുന്നറിയിപ്പു നല്‍കി.
ലഷ്‌കറെ തയിബ ഭീകരസംഘടനയായി പ്രഖ്യാപിക്കപ്പെട്ടപ്പോഴാണ് പാക്കിസ്ഥാനില്‍ ബദല്‍ സംഘടനയായി ജമാഅത്തുദ്ദഅവ (ജെയുഡി) രൂപീകരിക്കപ്പെട്ടത്. 2008 ലെ മുംബൈ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍, ലഷ്‌കറിന്റെ ഉപവിഭാഗമാണ് ജെയുഡി എന്ന് യുഎന്‍ രക്ഷാസമിതി വ്യക്തമാക്കിയിരുന്നു. എന്നാല്‍, പാക്കിസ്ഥാനില്‍ സയീദിന് വിലക്കൊന്നുമില്ല. യുഎസ് ഒരു കോടി ഡോളര്‍ വിലപ്രഖ്യാപിച്ച തീവ്രവാദി നേതാവാണ് ഹാഫിസ് മുഹമ്മദ് സയീദ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















