കാശ്മീര്‍ ഭീകരാക്രമണം: വീരമൃത്യു വരിച്ചവരില്‍ മലയാളിയും

ജമ്മു കാശ്മീരിലെ പാംപോറിലുണ്ടായ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ചവരില്‍ മലയാളിയും. സിആര്‍പിഎഫ് 161-ാം ബെറ്റാലിയന്‍ സബ് ഇന്‍സ്‌പെക്ടറായ തിരുവനന്തപുരം സ്വദേശി ജയചന്ദ്രനാണ് കൊല്ലപ്പെട്ടത്. പാംപോറില്‍ സിആര്‍പിഎഫിന്റെ വാഹനവ്യൂഹത്തിന് നേര്‍ക്കുണ്ടായ ഭീകരാക്രമണത്തില്‍ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനുള്‍പ്പെടെ എട്ട് ജവാന്‍മാരാണ് കൊല്ലപ്പെട്ടത് കൊല്ലപ്പെട്ടിരുന്നു. സൈന്യത്തിന്റെ പ്രത്യാക്രമണത്തില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെടുകയും, 22 സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് പരിക്കേല്‍ക്കുയും ചെയതിരുന്നു. ശനിയാഴ്ച പാംപോറിലെ നമ്പാല്‍ബാലിലായിരുന്നു ആക്രമണം നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ലഷ്‌കര്‍ ഇ ത്വയ്ബ ഏറ്റെടുത്തിരുന്നു. പുല്‍വാമ ജില്ലയില്‍ ശ്രീനഗര്‍-ജമ്മു ദേശീയപാതയിലാണ് സംഭവം. പരിശീലനം കഴിഞ്ഞ് സൈനികരുമായി ശ്രീനഗറിലേക്ക് പോകുകയായിരുന്ന ബസിനു നേരേ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















