മകന്റെ പഠനച്ചെലവ് താങ്ങാനാകാതെ കോടതിയിലെത്തിയ യുവതിയ്ക്ക് സഹായവുമായി ജസ്റ്റിസ് എത്തി

മകന്റെ പഠനച്ചെലവ് താങ്ങാനാകാതെ സ്ത്രീ കോടതിയില്‍; വാദം കേള്‍ക്കുന്നതിനിടെ ബോംബെ ഹൈക്കോടതി ജസ്റ്റിസ് വി.എം. കാനഡെ കുട്ടിയുടെ പഠനച്ചെലവ് ഏറ്റെടുത്തു. തുണി അലക്കിത്തേച്ചുകൊടുക്കുന്ന സ്ഥാപനം നടത്തിയിരുന്ന ഭര്‍ത്താവ് കനോജിയ മരിച്ചതിനെ തുടര്‍ന്നു വീട്ടുജോലി ചെയ്തു മക്കളെ പഠിപ്പിച്ചുവന്ന റീത്ത പന്നലാല്‍ (30) ആണു കോടതിയിലെത്തിയത്. മൂന്നാമത്തെ മകന്റെ ജൂനിയര്‍ കെജി പ്രവേശനത്തിനു ചെമ്പൂര്‍ തിലക് നഗര്‍ ലോക്മാന്യതിലക് എജ്യൂക്കേഷന്‍ സൊസൈറ്റി ആദ്യം 30,000 രൂപ ആവശ്യപ്പെട്ടു. ഇതു പിന്നീട്, 10,500 ആയി കുറച്ചു.കുട്ടിയുടെ പഠനച്ചെലവ് ഒഴിവാക്കിത്തരാനോ, അതല്ലെങ്കില്‍ ഗഡുവായി അടയ്ക്കാന്‍ അവസരം നല്‍കാനോ സ്‌കൂള്‍ അധികൃതരോടു നിര്‍ദേശിക്കണമെന്നാണു റീത്ത കോടതിയോട് അഭ്യര്‍ഥിച്ചത്. മൂത്ത പെണ്‍മക്കള്‍ ഇതേ സ്‌കൂളിലാണു പഠിക്കുന്നത്. തന്റെ തുണികള്‍ ഇസ്തിരിയിട്ടിരുന്ന കനോജിയയുടെ മകനുവേണ്ടി സൗജന്യമായി കേസ് വാദിച്ച് അഭിഭാഷകന്‍ പ്രകാശ് വാഘും മാതൃകയായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















