പ്രണയിച്ച് വിവാഹം കഴിച്ചു ; ദമ്പതികള്‍ക്ക് ജോലി പോയി

പ്രണയിച്ച് വിവാഹം കഴിച്ച കുറ്റത്തിന് ദമ്പതികളെ ബാങ്ക് ജോലിയില്‍ നിന്നും പിരിച്ചുവിട്ടതായി പരാതി. ബെഗലുരുവിലാണ് സംഭവം. ചാംരാജ്പതിലെ ഹോട്ടല്‍ ആന്റ് ഇന്‍ഡസ്ട്രിയലിസ്റ്റ് കോപ്പറേറ്റീവ് ബാങ്കിലെ ജീവനക്കാരായിരുന്ന രാകേഷും ഉന്നതിയുമാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
ബ്രാഹ്മണ വിഭാഗത്തില്‍ പെട്ട ഉന്നതിയും മോഗവീര ജാതിക്കാരനായ രാകേഷും കഴിഞ്ഞവര്‍ഷം നവംബറിലാണ് വിവാഹിതരായത്. ബാങ്കിലെ സെക്കന്റ് ഡിവിഷന്‍ ക്ലര്‍ക്കുമാരായിരുന്നു ഇവര്‍. രാകേഷ് കഴിഞ്ഞ 9 വര്‍ഷമായും ഉന്നതി 3 വര്‍ഷമായും ബാങ്കില്‍ തൊഴിലെടുക്കുന്നു. ഒന്നരവര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്.
വിവാഹത്തിന് മുമ്പ് ഒന്നര വര്‍ഷം ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു. പ്രണയത്തിലായി കുറച്ചുമാസങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ ഇരുവരും വിവാഹക്കാര്യം മാതാപിതാക്കളുമായി സംസാരിച്ചിരുന്നു. എന്നാല്‍ ഉന്നതിയുടെ വീട്ടുകാര്‍ ഇക്കാര്യം മുഖവിലയ്‌ക്കെടുത്തില്ല. മകളുടെ വിവാഹം മറ്റൊരാളുമായി നടത്താന്‍ ഉന്നതിയുടെ മാതാപിതാക്കള്‍ ശ്രമം ആരംഭിച്ചപ്പോഴാണ് ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചത്. 2015 നവംബര്‍ 22നായിരുന്നു വിവാഹം. 2015 ഡിസംബര്‍ 9നാണ് വിവാഹം രജിസ്റ്റര്‍ ചെയ്തത്.
വിവാഹ ശേഷമാണ് വിവരം മാതാപിതാക്കളെ അറിയിച്ചത്. ഇതോടെ ഉന്നതിയുടെ കുടുംബത്തില്‍ നിന്ന് ഭീഷണികള്‍ ഉയര്‍ന്നു. എതിര്‍പ്പ് കാരണം പൊലീസ് സംരക്ഷണം വരെ തേടേണ്ടി വന്നതായി രാകേഷ് പറഞ്ഞു. രജിസ്റ്റര്‍ വിവാഹം ചെയ്ത ഇരുവരെയും പിറ്റേന്ന് മുതല്‍ ജോലിയില്‍ നിന്നും പുറത്താക്കിയതായാണ് റിപ്പോര്‍ട്ട്. ഉന്നതിയുടെ അമ്മാവനായ പണ്ഡാലിക ഹലംബി ഈ ബാങ്കിന്റെ മുന്‍ ചെയര്‍മാനായിരുന്നു. ഈ സ്വാധിനമുപയോഗിച്ചാണ് ഇരുവരെയും ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്.
ഇരുവരുടേയും ദുരിതം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ ദമ്പതിമാരുമായി ചര്‍ച്ചയ്ക്ക് സന്നദ്ധരായിരിക്കുകയാണ് അധികൃതര്‍. ബാങ്ക് ജോലി തിരികെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇരുവരും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















