ജമ്മുകാശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ മതപ്രസ്താവന വിവാദമാവുന്നു

മുസ്ലിമായതില്‍ ലജ്ജിക്കുന്നുവെന്ന ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ പ്രസ്താവന വിവാദമാക്കി പ്രതിപക്ഷം. പാംപോറിലെ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സി.ആര്‍.പി.എഫ് ജവാന്‍മാര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്ന വേളയിലാണ് വിവാദ പരാമര്‍ശമുണ്ടായത്.
''ഭീകരവാദത്തിന് മതമില്ലെന്നാണ് മെഹബൂബ പറഞ്ഞിരുന്നത്. എന്നാല്‍ അവര്‍ ഭീകരവാദത്തെ ഇസ്ലാം മതത്തിന്റെ ഭാഗമായി ചിത്രീകരിക്കുകയും മുസ്ലിം ആയതില്‍ ലജ്ജിക്കുന്നുവെന്ന് പറയുകയും ചെയ്തു. ഒരു മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും ഇത്തരം പ്രസ്താവനയുണ്ടായത് നാണക്കേടുണ്ടാക്കുന്നതാണ്'' നാഷണല്‍ കോണ്‍ഫറന്‍സ് വക്താവ് ജുനൈദ് മാട്ടു പ്രതികരച്ചു.
ഭീകരവാദത്തിന് മതമില്ലെന്ന് വാദിച്ച മെഹബൂബ മുഫ്തി ഇപ്പോള്‍ ഇസ്‌ളാമിനെയും ഭീകരവാദത്തെയും തമ്മില്‍ ബന്ധിപ്പിച്ചിരിക്കുന്നുവെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുല്ല ട്വീറ്റ് ചെയതു. ഭീകരാക്രമണങ്ങളിലൂടെ ഒന്നും നേടാനാകുന്നില്ല. അത് കശ്മീരിനെ ദുഷ്‌പേരിലാക്കുകയും മതത്തിന്റെ പുരോഗതിക്ക് തടസം നില്‍ക്കുകയുമാണ് ചെയ്യുന്നതെന്ന് മെഹബൂബ മുഫ്തി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മതത്തെ അവഹേളിക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ പിന്‍വലിച്ച് മുഖ്യമന്ത്രി മാപ്പുപറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















