പതിനാറു വയസുകാരി പത്തു വയസുകാരനെ വീട്ടില്‍ വിളിച്ചു വരുത്തി പീഡിപ്പിച്ചു

കാണ്‍പൂരിലെ കുല്‍ഹൗളി ഗ്രാമത്തിലാണ് 16 വയസ്സുകാരി ലൈംഗീകമായി പീഡിപ്പിച്ചതിനെ തുടര്‍ന്ന് 10 വയസ്സുകാരനായ ബാലനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. അയല്‍വാസിയായ ബാലനെ വീട്ടിലെത്തിച്ചാണ് പെണ്‍കുട്ടി ലൈംഗീകമായി പീഡിപ്പിച്ചത്.
സ്വകാര്യഭാഗങ്ങളില്‍ മുറിവേറ്റ് രക്തം വാര്‍ന്ന കുട്ടിയെ അവശനിലയിലാവുകയും തുടര്‍ന്ന് കാണ്‍പൂരില്‍ ഹാലറ്റ് ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. പീഡിപ്പിച്ചയാളും പീഡിപ്പിക്കപ്പെട്ടയാളും പ്രായപൂര്‍ത്തിയാകാത്തവരായതിനാല്‍ സംഭവത്തില്‍ കേസ് എടുക്കുന്നത് സംബന്ധിച്ച് ആശയക്കുഴപ്പങ്ങളുണ്ടെന്ന് കാണ്‍പൂര് പോലീസ് മേധാവി ശലഭ് മാതൂര്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















