നിര്‍മ്മാണ കമ്പനിയെന്ന പേരില്‍ സെക്സ് റാക്കറ്റ് പ്രമുഖ മോഡല്‍ അറസ്റ്റില്‍
നിര്‍മ്മാണ കമ്പനിയെന്ന പേരില്‍ വേശ്യാലയം നടത്തിവന്ന മോഡല്‍ അറസ്റ്റില്‍. പശ്ചിമ മുംബൈയിലെ വെര്‍സോവയില്‍ നിന്ന് ഞായറാഴ്ചയാണ് 24കാരിയായ മോഡലിനെ പോലീസ് പൊക്കിയത്. ഇവരുടെ കേന്ദ്രത്തില്‍ നിന്നും രണ്ട് പെണ്‍കുട്ടികളെ പോലീസ് മോചിപ്പിച്ചു. തുടര്‍ന്ന് കേന്ദ്രത്തില്‍ പോലീസ് നടത്തിയ റെയ്ഡില്‍ ഇടപാടുകാരുടെ വിവരങ്ങള്‍ ഉള്‍പ്പെട്ട ഡയറിയും പെണ്‍കുട്ടികളുടെ ഫോട്ടോകളും പോലീസ് പിടിച്ചെടുത്തു.
മോഡലിനെതിരെ ഐ.പി.സി 373(വേശ്യാവൃത്തിക്കായി കുട്ടികളെ വാങ്ങല്‍), വേശാവൃത്തി തടയുന്ന നിയമത്തിലെ വകുപ്പുകള്‍ പ്രകാരവും കേസെടുത്തതായി പോലീസ് അറിയിച്ചു. സിനിമയില്‍ അഭിനയിക്കാന്‍ മോഹവുമായി എത്തുന്ന മോഡലിംഗ് താല്പര്യമുള്ള പെണ്‍കുട്ടികളെയാണ് ഇവര്‍ വശീകരിച്ച് വേശാവൃത്തിക്ക് ഉപയോഗിക്കുന്നതെന്ന് പോലീസ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha