ഫേസ്ബുക്കില്‍ മോര്‍ഫ് ചെയ്ത നഗ്നഫോട്ടോകള്‍ പ്രചരിച്ചു; മനംനൊന്ത് പെണ്‍കുട്ടി ആത്മഹത്യ ചെയ്തു
ഫേസ്ബുക്കില്‍ മോര്‍ഫ് ചെയ്ത നഗ്നഫോട്ടോകള്‍ പ്രചരിക്കപ്പെട്ടതില് മനംനൊന്ത് പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. ആറ് ദിവസങ്ങള്‍ക്ക് മുന്‍പാണ് സേലം സ്വദേശിയായ 21കാരിയായ അനുപ്രിയയുടെ ഫോട്ടോകള്‍ ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടത്. കെമിസ്ട്രി ബിരുദധാരിയായ യുവതിയുടെ ഫോട്ടോകള്‍ വ്യാജമായി തയാറാക്കി മറ്റൊരാള്‍ പോസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
തന്റെ മാതാപിതാക്കള്‍ പോലും തന്നെ വിശ്വസിക്കുന്നില്ലെന്നും ഫോട്ടോകള്‍ പോസ്റ്റ് ചെയ്തയാള്‍ക്ക് താന്‍ ഒരിക്കലും അത്തരത്തിലുള്ള ഫോട്ടോകള്‍ അയച്ചുകൊടുത്തിട്ടില്ലെന്നും പെണ്‍കുട്ടി ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. അമ്മയും അച്ഛനും പോലും വിശ്വസിക്കുന്നില്ലായെങ്കില്‍ പിന്നെ ജീവിച്ചിരിക്കുന്നതില്‍ എന്തര്‍ഥമാണുള്ളത് എന്നും കുറിപ്പില്‍ ചോദിക്കുന്നുണ്ട്.
എന്നാല്‍ ദിവസങ്ങള്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയെടുക്കാന്‍ പൊലീസ് തയ്യാറായില്ലെന്ന് മാതാപിതാക്കള്‍ പറഞ്ഞു. നഗ്നഫോട്ടോകള്‍ നീക്കം ചെയ്യണമെന്നും കുറ്റവാളിയെ അറസ്റ്റ് ചെയ്യണമെന്നുമാവശ്യപ്പെട്ട് ഈ മാസം 23നാണ് ഇവര്‍ പൊലീസിനെ സമീപിച്ചത്. നഗനഫോട്ടകള് പോസ്റ്റ് ചെയ്ത അക്കൗണ്ട് ബ്ളോക്ക് ചെയ്തിട്ടുണ്ടെന്നും ആത്മഹത്യാ പ്രേരണക്ക് കേസെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha