മാലേഗാവ് സ്‌ഫോടനക്കേസിലെ പ്രതിയായ സന്യാസിനി പ്രജ്ഞാ സിംഗ് താക്കൂറിന്റെ ജാമ്യാപേക്ഷ പ്രത്യേക എന്‍.ഐ.എ കോടതി തള്ളി

2008ലെ മാലേഗാവ് സ്‌ഫോടന കേസില്‍ സന്യാസിനി പ്രജ്ഞ സിങ് താക്കൂറിന്റെ ജാമ്യാപേക്ഷ പ്രത്യേക എന്‍.ഐ.എ കോടതി തള്ളി. കേസില്‍ പ്രജ്ഞ സിങ് താക്കൂര്‍ അടക്കം അഞ്ചുപേര്‍ക്ക് പങ്കില്ലെന്ന് കാണിച്ച് കഴിഞ്ഞമാസം എന്‍.ഐ.എ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. പ്രജ്ഞ സിങ് താക്കൂറിന്റെ ജാമ്യാപേക്ഷയെ എതിര്‍ക്കുന്നില്ലെന്ന് നേരത്തെ എന്‍.ഐ.എ കോടതിയെ അറിയിച്ചിരുന്നു.
2008 സെപ്റ്റംബര്‍ 29 നാണ് മാലേഗാവ് സ്‌ഫോടനം നടന്നത്. ഹേമന്ത് കര്‍ക്കരെയുടെ നേതൃത്വത്തില്‍, മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ (എ.ടി.എസ്) അന്വേഷണത്തില്‍ തീവ്ര ഹിന്ദുത്വ സംഘടനകളാണ് സ്‌ഫോടനത്തിന് പിന്നിലെന്ന് കണ്ടെത്തി. ഹേമന്ത് കര്‍ക്കരെയുടെ നേതൃത്വത്തിലുള്ള എ.ടി.എസ് സംഘം പ്രജ്ഞ സിങ് താക്കൂര്‍, കേണല്‍ പ്രസാദ് പുരോഹിത്, സന്യാസി ധയാനന്ദ് പാണ്ഡെ, റിട്ട. മേജര്‍ രമേശ് ഉപാധ്യായ് എന്നിവരടക്കം 14 പേരെ കേസില്‍ പ്രതിചേര്‍ക്കുകയും ചെയ്തിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha




















