അച്ഛനോട് ആവശ്യപ്പെട്ടത് ജയിപ്പിക്കണമെന്നു മാത്രം

പരീക്ഷയില്‍ ജയിക്കാന്‍ എന്തെങ്കിലും വഴിയുണ്ടാക്കണമെന്നു മാത്രമേ അച്ഛനോട് ആവശ്യപ്പെട്ടിരുന്നുള്ളൂ. എന്നാല്‍ അച്ഛന്‍ തനിക്ക് ഒന്നാം റാങ്ക് വാങ്ങിത്തന്നു. 500ല്‍ 444 മാര്‍ക്കാണ് 12ാം ക്ലാസുകാരി റൂബി റായിക്ക് ലഭിച്ചത്. വിവാദമായതിനെ തുടര്‍ന്ന് റൂബി റായ്യുടെയും മറ്റൊരാളുടെയും ഫലം വിദഗ്ധ സമിതി റദ്ദാക്കിയിരുന്നു. പരീക്ഷയില്‍ കൃത്രിമം കാട്ടി ഉയര്‍ന്ന റാങ്ക് വാങ്ങിയതിന് റൂബിയെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ആര്‍ട്‌സ് വിഷയത്തില്‍ ഒന്നാം റാങ്ക് വാങ്ങിയ റൂബിക്ക് പൊളിറ്റിക്കല്‍ സയന്‍സ് എന്ന് ഉച്ചരിക്കാന്‍ പോലും അറിയില്ല. പ്രൊഡിഗല്‍ സയന്‍സ് എന്ന് ഉച്ചരിച്ചതിന്റെ ദൃശ്യങ്ങള്‍ ചാനലുകള്‍ പുറത്തുവിട്ടിരുന്നു. മാത്രമല്ല, പൊളിറ്റിക്കല്‍ സയന്‍സ് എന്ന വിഷയം പാചകത്തെക്കുറിച്ചാണ് പഠിപ്പിക്കുന്നതെന്നാണ് റൂബിയുടെ അഭിപ്രായം. താന്‍ പഠിച്ച കോഴ്‌സില്‍ എത്ര വിഷയങ്ങളുണ്ടെന്നും അവര്‍ക്ക് അറിയില്ലായിരുന്നു.
അഭിമുഖം വിവാദമായതിനെ തുടര്‍ന്ന് സംസ്ഥാന വിദ്യാഭ്യാസ ബോര്‍ഡ് റൂബി റായ്യോട് തുളസീദാസിന്റെ കവിതയുടെ കുറച്ചുവരികള്‍ എഴുതാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, റൂബി ആകെ എഴുതിയത് തുളസീദാസ്, പ്രണാമം എന്നുമാത്രമാണ്. പഠിച്ചതെല്ലാം മറന്നുപോയെന്നാണ് അവര്‍ നല്‍കിയ വിശദീകരണം.
തനിക്ക് റാങ്കിന് അര്‍ഹതയില്ലെന്ന് അവര്‍ അംഗീകരിച്ചതായി പട്‌ന പ്രത്യേക എസ്പി മനു മഹാരാജ് അറിയിച്ചു. രണ്ടാം ക്ലാസ് ലഭിക്കുമെന്നാണ് അവര്‍ പ്രതീക്ഷിച്ചത്. എന്നാല്‍ ഇപ്പോള്‍ വീട്ടുകാരെയും വിഷുണ്‍ റോയ് കോളജ് പ്രിന്‍സിപ്പല്‍ ബച്ച റായിയെയുമാണ് റൂബി പഴിക്കുന്നത്.
കൃത്രിമ മാര്‍ഗങ്ങളിലൂടെ ഉയര്‍ന്ന മാര്‍ക്ക് തേടുന്നവരില്‍നിന്ന് 15 ലക്ഷം രൂപയാണ് വാങ്ങിയിരുന്നതെന്ന് സംസ്ഥാന വിദ്യാഭ്യാസബോര്‍ഡ് ചെയര്‍മാന്‍ ലാല്‍കേശ്വര്‍ സിങ്ങിന്റെ പിഎ വികാസ് ചന്ദ്ര ചോദ്യം ചെയ്യലില്‍ പൊലീസിനെ അറിയിച്ചു. തോറ്റവരെ ജയിപ്പിക്കാന്‍ 10 ലക്ഷം രൂപയുമാണ് ഈടാക്കിയിരുന്നത്.
സിങ്, മുന്‍ എംഎല്‍എയും ഭാര്യയുമായ ഉഷ സിന്‍ഹ, വിഷുണ്‍ റോയ് കോളജ് സെക്രട്ടറി കം പ്രിന്‍സിപ്പല്‍ ബച്ച റായിയും 12ല്‍ പരം ആളുകളും പൊലീസ് കസ്റ്റഡിയിലാണ്. അതേസമയം, റാങ്ക് നേടിയവര്‍ക്കു നടത്തിയ പുനഃപരീക്ഷയില്‍ സയന്‍സ് വിഭാഗത്തില്‍ സൗരഭ് ശ്രേഷ്ഠയും പരാജയപ്പെട്ടിരുന്നു. ഇയാളുടെ പരീക്ഷാഫലവും റദ്ദാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha




















