ആരെങ്കിലും ഒന്ന് പ്രതികരിച്ചിരുന്നുവെങ്കില്‍ എന്റെ മകള്‍ ഇന്നും ജീവിച്ചിരിക്കുമായിരുന്നു

ആരെങ്കിലും ഒന്ന് പ്രതികരിച്ചിരുന്നുവെങ്കില്‍ എന്റെ മകള്‍ ഇന്നും ജീവിച്ചിരിക്കുമായിരുന്നു. ചെന്നൈ റെയില്‍വേ സ്‌റ്റേഷനില്‍ കൊല്ലപ്പെട്ട ഇന്‍ഫോസിസ് ജീവനക്കാരി സ്വാതിയുടെ അച്ഛന്‍ സന്താന ഗോപാലകൃഷ്ണന്‍. തന്റെ മകളെ കൊലപ്പെടുത്തുന്നത് കണ്ടിട്ടും ആരും രക്ഷിക്കാന്‍ ശ്രമിച്ചില്ലെന്നും മകളെ ജീവനോടെ കാണാനുള്ള അവസരമാണ് കണ്ടുനിന്നവര്‍ ഇല്ലാതാക്കിയതെന്നും സന്താന ഗോപാലകൃഷ്ണന്‍.
ആരെങ്കിലും ഒന്ന് പ്രതികരിച്ചിരുന്നുവെങ്കില്‍ മരണം ഒഴിവാക്കാമായിരുന്നുവെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. അവയവങ്ങള്‍ ദാനം ചെയ്യണമെന്ന് മകള്‍ക്ക് ആഗ്രഹം ഉണ്ടായിരുന്നു. അതിന് കഴിഞ്ഞിരുന്നുവെങ്കില്‍ അവയവങ്ങള്‍ സ്വീകരിച്ചവരെ കണ്ടെങ്കിലും ഞങ്ങള്‍ക്ക് സമാശ്വസിക്കാമായിരുന്നു. എന്നാല്‍, മരണം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് മൃതദേഹം പോലീസ് മാറ്റിയതെന്നും അതുകൊണ്ടുതന്നെ അവയാദനത്തിനുള്ള സാധ്യത ഇല്ലാതായെന്നും അദ്ദേഹം പറഞ്ഞു.
കൊലപാതകിയെ രണ്ട് ദിവസത്തിനുള്ളില്‍ കണ്ടെത്തണമെന്ന് കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതി ചെന്നൈ പോലീസിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതില്‍ വീഴ്ചവരുത്തിയാല്‍ നടപടി നേരിടേണ്ടി വരുമെന്നും കോടതി വ്യക്തമാക്കിയിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ചെന്നൈ സൗത്ത് ഗംഗൈയമ്മ കോവില്‍ സ്വദേശിനിയും ഇന്‍ഫോസിസ് ജീവനക്കാരിയുമായ സ്വാതി യാത്രക്കാര്‍ നോക്കി നില്‍ക്കെ കൊല്ലപ്പെട്ടത്. പ്ലാറ്റ്‌ഫോമില്‍ നില്‍ക്കുകയായിരുന്ന യുവതിയുടെ അടുത്തേക്ക് ട്രാവല്‍ ബാഗ് തൂക്കിയ യുവാവ് നടന്നെത്തുകയും അവര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും വഴക്കിനിടെ പ്രതി യുവതിയെ വെട്ടിവീഴ്ത്തുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha




















