നരേന്ദ്ര മോദിയെ പരിഹസിക്കുന്നെന്ന പേരില്‍ പ്രചാരത്തിലുള്ള 'ഫെകു ഇന്‍ ഡല്‍ഹി' ഗുജറത്തില്‍ നിരോധിക്കാനാവില്ലെന്നു കോടതി,നരസിംഹ ഭായ് സോളാങ്കി നല്‍കിയ ഹര്‍ജി ഗുജറാത്തി കോടതി തള്ളി

പ്രധാന മന്ത്രി മോഡിക്കെതിരെ ഗുജറാത്തില്‍ പ്രചാരത്തിലുള്ള ആക്ഷേപ ഹാസ്യ പുസ്തകം ഗുജറാത്തില്‍ നിരസിക്കാനാവില്ലെന്നു ഗുജറാത്ത് കോടതി വിധിച്ചു. പൊങ്ങച്ചക്കാരന്‍ ഡല്‍ഹിയില്‍ എന്നര്‍ത്ഥം വരുന്ന ഫെകു ഇന്‍ ഡല്‍ഹി എന്ന പുസ്തകമാണ് നിരോധിക്കാനാവില്ലെന്നു കോടതി വിധിച്ചത്.
'പൊങ്ങച്ചക്കാരന്‍ ഡല്‍ഹിയില്‍' എന്ന പുസ്തകം ജയേഷ് ഷാ എന്ന വ്യക്തിയാണ് എഡിറ്റ് ചെയ്ത് പുറത്തിറക്കിയത്. പൊങ്ങച്ചക്കാരന്‍ എന്നര്‍ത്ഥം വരുന്ന ഫെകു എന്ന വാക്കാണ് എതിരാളികള്‍ 2014 ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് മോദിയെ കളിയാക്കാന്‍ ഉപയോഗിച്ചിരുന്നത്.
അതേ പേരില്‍ മോദിയുടെ രൂപ ഭാവങ്ങള്‍ ഉള്ളതാണ് പുസ്തകമെന്നും അത് ഇന്ത്യന്‍ പ്രധാനമന്ത്രിയായ മോദിയുടെ സല്‍പ്പേരിനെ ബാധിക്കുമെന്നുമായിരുന്നു ഹര്‍ജിക്കാരനായ നരസിംഹ ഭായ് സോളാങ്കിയുടെ വാദം. പുസ്തകത്തിലൂടെ നരേന്ദ്ര മോദിയെ പരിഹസിക്കുന്നു എന്നും അപകീര്‍ത്തിപ്പെടുത്തുന്നു എന്നും ഹര്‍ജിക്കാരന്‍ വാദിച്ചു.
എന്നാല്‍ ഈ വാദമെല്ലാം തള്ളിയ കോടതി ഇത് എഴുത്തുകാരന്റെ സ്വകാര്യ അഭിപ്രായമാണെന്നും അഭിപ്രായം പറയുന്നതിനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുമുള്ള പൌരന്റെ അവകാശം ചോദ്യം ചെയ്യാന്‍ കോടതിക്ക് പറ്റില്ലെന്നും നിരീക്ഷിച്ചു. പുസ്തകം രാജ്യത്തിന്റെ ഒരുമയ്ക്കും പരമാധികാരത്തിനും ഒരു തരത്തിലും ഭീഷണി ആകില്ലെന്നും അതുകൊണ്ടുതന്നെ പുസ്തകം നിരോധിക്കാന്‍ സാധിക്കില്ലെന്നും ജഡ്ജ് എ.എം.ദാവേ വിധിയില്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha




















