പരീക്ഷയില്‍ മാര്‍ക്ക് കുറച്ചു; അധ്യാപികയെ പെണ്‍കുട്ടികള്‍ മഷിയില്‍ കുളിപ്പിച്ചു

പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന്റെ അരിശത്തില്‍ അധ്യാപികയുടെ തലയിലൂടെ മഷി അഭിഷേകം നടത്തിയ പെണ്‍കുട്ടികള്‍ക്കെതിരെ പോലീസ് കേസെടുത്തു. തിങ്കളാഴ്ച മധ്യപ്രദേശിലെ കാട്‌നി ജില്ലയിലെ ഗവണ്‍മെന്റ് സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലായിരുന്നു സംഭവം. പ്ലസ്ടു വിദ്യാര്‍ഥികളായ പൂര്‍ണിമ പ്യാസി, ശിവാനി പ്യാസി, പല്ലവി അഗര്‍വാള്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. മൂവര്‍ക്കും 18 വയസാണ് പ്രായം.
ഫിസിക്‌സ് അധ്യാപിക രേഖാ ഗുപ്തയാണ് (35) സ്വന്തം വിദ്യാര്‍ഥികളുടെ മഷി അഭിഷേകത്തിനു വിധേയയായത്. പ്രാക്ടിക്കല്‍ പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞുപോയതിനായിരുന്നു പെണ്‍കുട്ടികളുടെ പരാക്രമം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha




















