ഗുജറാത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ പരിപാടിക്ക് കേജരിവാളിന് വിലക്ക്, കേജരിവാള്‍ ഗുജറാത്ത് സന്ദര്‍ശനം റദ്ദാക്കി

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ ഗുജറാത്തില്‍ നടത്താനിരുന്ന പരിപാടിക്കു ബിജെപി സര്‍ക്കാര്‍ അനുമതി നിഷേധിച്ചു.കെജ്രിവാള്‍ ആവശ്യപ്പെട്ട വേദിയില്‍ പരിപാടി നടത്താന്‍ ആനന്ദി ബെന്‍ പട്ടേല്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്നു കേജരിവാള്‍ നടത്താനിരുന്ന ഗുജറാത്ത് സന്ദര്‍ശനം റദ്ദാക്കി. അടുത്ത വര്‍ഷം സംസ്ഥാനത്തു നടക്കാനിരിക്കുന്ന നിയമ സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ഗുജറാത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ അടിത്തറ വിപുലീകരിക്കാന്‍ ഉദ്ദേശിച്ചു നടത്താനിരുന്ന പരിപാടിയാണ് സര്‍ക്കാരിന്റെ അനുമതി നിഷേധത്തോടെ റദ്ദാക്കിയത്.
രാജ്യ ദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത പാട്ടിദാര്‍ വിഭഗ്‌നം നേതാവിന്റെ അറസ്റ്റിനെ തുടര്‍ന്നുള്ള അസന്തുഷ്ടി മുതലെടുക്കുകയായിരുന്നു കെജ്രിവാളിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി പാട്ടിദാര്‍ വിഭാഗം നേതാവ് ഹാര്‍ദിക് പട്ടേലിനെ സന്ദര്‍ശിക്കാനും കേജരിവാള്‍ ഉദ്ദേശിച്ചിരുന്നു.പട്ടേലിന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് നേരത്തെ കേജരിവാള്‍ അഭിപ്രായപ്പെട്ടിരുന്നു. എട്ടു മാസമായി രാജ്യ ദ്രോഹക്കുറ്റം ചുമത്തി അറസ്റ്റു ചെയ്തു ജയിലില്‍ കഴിയുകയാണ് പട്ടേല്‍.
സംസ്ഥാനത്ത് ജോലി, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ സംവരണം വേമമെന്ന അവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്ന പാട്ടിദാര്‍ വിഭാഗം പരമ്പരാഗതമായി ബിജെപിയെ അനുകൂലിക്കുന്നവരാണ്. ഇവരെ ആം ആദ്മി പാര്‍ട്ടിയിലേക്ക് ചേര്‍ക്കുകയെന്നതായിരുന്ന കേജരിവാളിന്റെ ഗുജറാത്ത് സന്ദര്‍ശനത്തിന്റെ മുഖ്യ ലക്ഷ്യം. കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരിനെതിരെയും മോദിയെയും ആം ആദ്മി പാര്‍ട്ടി നേതാവ് കേജരിവാള്‍ നിശിതമായി വിമര്‍ശിച്ചിരുന്നു. നിലവില്‍ ഗുജറാത്തിലെ ഭരണം കൈയാളുന്നത് ബിജെപി നേതാവ് ആനന്ദി ബെന്‍ പട്ടേലാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha




















