താമസം അച്ഛന്റെ കൂടെ ജയിലില്‍, പരാധീനതകള്‍ക്കിടയില്‍ പഠിച്ചു വാങ്ങിയത് എന്‍ട്രന്‍സില്‍ ഉന്നത വിജയം

''ജയില്‍ അത്ര അത്ര മോശമൊന്നുമല്ല, ജനങ്ങള്‍ വിചാരിക്കുന്നത് ഇവിടത്തെ അവസ്ഥ വളരെ പരിതാപകരമാണെന്നാണ്, എന്നാല്‍ അങ്ങനെ അല്ല, ഞാനെന്റെ അച്ഛന്റെ സ്വപ്നം സാക്ഷാത്കരിച്ചു, എന്നെ ഇവിടെ തുടരാനും പഠനത്തിന് പണം നല്‍കാനും അദ്ദേഹം ഒരുപാട് ധൈര്യം കാണിച്ചു.'' ജീവപര്യത്തം ശിക്ഷയനുഭവിച്ച് ജയിലില്‍ കിടക്കുന്ന അച്ഛന്റെ കൂടെ, ജയിലില്‍ കിടന്നു കൊണ്ടു തന്നെ പഠിച്ച് പരീക്ഷയെഴുതി എന്‍ട്രന്‍സില്‍ 453- ാം റാങ്ക് കരസ്ഥമാക്കിയ പീയുഷ് ഗോയലിന്റെ വാക്കുകള്‍.
രണ്ടു വര്‍ഷമായി മറ്റു കുട്ടികളെപ്പോലെ എന്‍ട്രന്‍സിന് പഠിച്ചു വരികയായിരുന്നു പീയൂഷ്. എന്നാല്‍ ചെറിയ വ്യത്യാസം മാത്രം. മറ്റു കുട്ടികളെ പോലെ വീട്ടിലിരുന്നായിരുന്നില്ല പീയൂഷിന്റെ പഠനം. ജീവ പര്യന്തം ശിക്ഷയനുഭവിക്കുന്ന അച്ഛന്റെകൂടെ ജയ്പൂരിലെ കോട്ട ജയിലില്‍ കിടന്നു പഠിച്ചാണ് പീയുഷ് ഈ ഉന്നത വിജയം കരസ്ഥമാക്കിയത്. കൊലപാതകക്കേസില്‍ ശിക്ഷിക്കപ്പെട്ട ഫൂല്‍ ചന്ദിന്റെ മകന്‍ പീയൂഷ് ഗോയലാണ് പരാധീനതകള്‍ക്കിടയിലും വലിയ വിജയം നേടിയത്. 453- ാം റാങ്ക് ലഭിച്ച പീയൂഷിന് രാജ്യത്തെ മുന്‍നിര ഐഐടികളിലൊന്നില്‍ പ്രവേശനം ലഭിക്കും.
പതിനാലു വര്‍ഷം ജയില്‍ ശിക്ഷയനുഭവിച്ചു വരികയായിരുന്നു ഫൂല്‍ ചന്ദ്, ഇതിനു മുന്നോടിയായി ഫിയില്‍ ചന്ദിനെ തുറന്ന ജയിലിലേക്ക് മാറ്റിയിരുന്നു, ഹോസ്റ്റലില്‍ നിന്നു പഠിക്കാന്‍ സമ്പാദ്യം അനുവദിക്കാത്തതിനാല്‍ പീയൂഷ് അച്ഛന്റെ കൂടെ ജയിലില്‍ കിടന്നു പഠിക്കുകയായിരുന്നു. തുറന്ന ജയിലായതു കൊണ്ട് ഫൂല്‍ ചന്ദ് പുറത്തു ജോലിക്കു പോയി സമ്പാദിച്ച കാശു കൊണ്ടാണ് കോച്ചിങ്ങിനു വിട്ടിരുന്നത്.
വലിയ ബുദ്ധിമുട്ടായിരുന്നു ഇവിടിരുന്നു പഠിക്കാന്‍, തടവുകാര്‍ക്കായുള്ള ചെറിയ മുറിയില്‍ ജയിലില്‍ പതിനൊന്നു മണിയോടെ ലൈറ്റണയ്ക്കുമായിരുന്നു. ആവശ്യത്തിന് പുസ്തകം വാങ്ങി നല്‍കാന്‍ പോലും കഴിഞ്ഞിരുന്നില്ല. പക്ഷെ ജയിലധികാരികള്‍ മകന്റെ പഠനത്തിനെ വളരെയധികം പ്രോത്സാഹിപ്പിച്ചിരുന്നെന്നു ഫൂല്‍ ചന്ദ് ഓര്‍മ്മിക്കുന്നു. ഇത്ര പരിതാപകരമായ അവസ്ഥയിലും പീയുഷ് ഉന്നത വിജയം കരസ്ഥമാക്കിയതിനു ഞങ്ങള്‍ക്ക് വളരെയധികം സന്തോഷമുണ്ട്, ജയില്‍ മേധാവി ശങ്കര്‍ സിംഗ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha




















