ഡല്‍ഹിയില്‍ മലയാളിയായ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥി മര്‍ദനമേറ്റ് മരിച്ചു

ഡല്‍ഹിയില്‍ മലയാളി വിദ്യാര്‍ഥി മര്‍ദനമേറ്റ് മരിച്ചു. പാലക്കാട് സ്വദേശി ഉണ്ണിക്കൃഷണന്റെ മകന്‍ രജത് ആണ് മരിച്ചത്. ഡല്‍ഹി പബ്ലിക് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്. പാന്‍മസാല വില്‍പനക്കാരുടെ സംഘമാണ് വിദ്യാര്‍ഥിയെ മര്‍ദിച്ചു കൊന്നത്. ഡല്‍ഹിയില്‍ മയൂര്‍വിഹാര്‍ ഫേസ് മൂന്നില്‍ ബുധനാഴ്ച വൈകിട്ട് ആറു മണിയോടെയാണ് സംഭവം.
പാന്‍മസാല വില്‍പനക്കാരുമായി തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് രജത് അടക്കമുള്ള നാല് മലയാളി വിദ്യാര്‍ഥികളെ സമീപത്തുള്ള പാര്‍ക്കിലേക്ക് കൊണ്ടുപോയി മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തില്‍ പരിക്കേറ്റ മൂന്ന് കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അതേസമയം കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ പൊലീസ് അലംഭാവം കാട്ടിയെന്ന് ആരോപണമുണ്ട്. മര്‍ദനമേറ്റ കുട്ടികളില്‍ നിന്ന് ഇന്നാണ് പൊലീസ് മൊഴിയെടുക്കല്‍ ആരംഭിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha




















