ഇന്ത്യ പാക് വിഭജന തീരുമാനം അധികാരത്തിനു വേണ്ടിയെടുത്ത ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അബദ്ധം- അമിത് ഷാ

ജമ്മു കശ്മീര്‍ പ്രശ്‌നത്തില്‍ ജവഹര്‍ലാല്‍ നെഹ്രു എടുത്ത തീരുമാനം ചരിത്രത്തിലെ തന്നെ വലിയ അബദ്ധം ആയിരുന്നെന്നു ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ജമ്മു കശ്മീരിലെ ഇന്നത്തെ ദുര്‍ഘടാവസ്ഥയ്ക്കു കാരണം അന്നത്തെ കൊണ്‌ഗ്രെസ്സ് നേതൃത്വത്തിന്റെ തീരുമാനങ്ങളാണെന്നു അമിത് ഷാ വിമര്‍ശിച്ചു. ജന സംഘ് സ്ഥാപക നേതാവായ ശ്യാമ പ്രസാദ് മുഖര്‍ജി അനുസ്മരണ വേളയിലാണ് അമിത് ഷാ ഇന്ത്യ-പാകിസ്ഥാന്‍ വിഭജനത്തിനു കാരണം സ്വാതന്ത്ര്യ സമര കാലത്തെ കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെ ബോധശൂന്യമായ തീരുമായിരുന്നെന്നു വിമര്‍ശിച്ചത്.
അധികാര പദവിയിലെത്തുന്നതിനു കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കു തിടുക്കമായിരുന്നു. കോണ്‍ഗ്രസ്സ് നേതൃത്വം അല്പം കൂടി ക്ഷമ കാണിച്ചിരുന്നെങ്കില്‍ ഇന്ത്യ പാക് വിഭജനം തന്നെ ഉണ്ടാകില്ലായിരുന്നു എന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
1948 ലെ വെടിനിര്‍ത്തല്‍ പ്രഖ്യാപനം എടുത്തില്ലായിരുന്നു എങ്കില്‍ ഇതിനു ജമ്മു കശ്മീരിലെ അതിര്‍ത്തിയില്‍ പ്രശനം ഉണ്ടാവുകയില്ലായിരുന്നു. പെട്ടെന്ന് യുദ്ധം നിര്‍ത്താനുണ്ടായ കാരണം എന്തെന്ന് ഇന്നും വ്യക്തമല്ലെന്നും അമിത ഷാ കുറ്റപ്പെടുത്തി. വെടിനിര്‍ത്തല്‍ തീരുമാനം എടുത്തില്ലായിരുന്നു എങ്കില്‍ കശ്മീര്‍ പ്രശനം ഇന്നു നിലനില്‍ക്കുകയില്ലായിരുന്നു.
ജവഹര്‍ലാല്‍ നെഹ്രുവിന്റെ മാത്രം വ്യക്തിപരമായ നേട്ടത്തിന് വേണ്ടിയെടുത്ത തീരുമാനമായിരുന്നു അത്. അതിനാല്‍ കശ്മീരിന്റെ ഒരു ഭാഗം ഇപ്പോള്‍ പാകിസ്താന്റെ കയ്യിലാണെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha




















