അത്യാര്‍ത്തിയില്‍ കുരുങ്ങുന്ന ജീവനുകള്‍ക്ക് അവസാനമില്ല...ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പ് ബെംഗളൂരു സ്വദേശിയായ 44കാരിക്ക് പോയത് 11 ലക്ഷം....

എത്ര വാര്‍ത്തകള്‍ വന്നാലും ആളുകള്‍ എന്തേ പഠിക്കാത്തെ. ലോട്ടറിയില്‍ കോടികള്‍ സമ്മാനമായി അടിച്ചിരിക്കുന്നുവെന്ന് കേട്ടാല്‍ അത് തട്ടിപ്പാണെന്ന് മനസ്സിലാകാത്തവര്‍ അധികമുണ്ടാകില്ല. എന്നാല്‍, 45 ലക്ഷം രൂപ സമ്മാനമായി ലഭിച്ചുവെന്ന സന്ദേശത്തെ അന്ധമായി വിശ്വസിച്ച അവര്‍ക്ക് പകരം നല്‍കേണ്ടിവന്നത് സ്വന്തം ജീവന്‍തന്നെ.
ബെംഗളൂരുവിലെ സ്വാമി വിവേകാനന്ദ റോഡില്‍ താമസിക്കുന്ന സോഫ്റ്റ്‌വേര്‍ എന്‍ജിനിയറുടെ ഭാര്യ പാലക്കാണ് ജീവനൊടുക്കിയത്. ഭര്‍ത്താവോ മക്കളോ അറിയാതെ 11 ലക്ഷം രൂപയാണ് പാലക്ക് സമ്മാനം ലഭിക്കുന്നതിനായി മുടക്കിയത്. സമ്മാനം വാങ്ങുന്നതിനായി ഡല്‍ഹിയിലേക്ക് പോയ പാലക്ക് കബളിപ്പിക്കപ്പെട്ടുവെന്നറിഞ്ഞപ്പോള്‍ ജീവനൊടുക്കുകയായിരുന്നു.മൊബൈല്‍ സന്ദേശത്തിന്റെ പിന്നാലെ പോയ പാലക്ക് തട്ടിപ്പുകാര്‍ ഇവരില്‍നിന്ന് പല തവണയായി 11 ലക്ഷം രൂപം ഈടാക്കുകയായിരുന്നു. ഐ.ടി. രംഗത്ത് വര്‍ഷങ്ങളായി ജോലി ചെയ്യുന്ന ഭര്‍ത്താവിനോടു പോലും ഇക്കാര്യങ്ങള്‍ അവര്‍ ചര്‍ച്ച ചെയ്തിരുന്നില്ല. വീട്ടുകാര്‍ അറിയാതെയാണ് സമ്മാനം വാങ്ങുന്നതിനായി ഡല്‍ഹിയിലേക്ക് പറക്കുകയായിരുന്നു. ഡല്‍ഹിയിലെത്തിയപ്പോള്‍ മാത്രമാണ് താന്‍ വഞ്ചിക്കപ്പെട്ടുവെന്ന കാര്യം അവര്‍ മനസ്സിലാക്കിയതും.
തിരിച്ചെത്തിയ പാലക്കിനെ വീട്ടുകാര്‍ ആശ്വസിപ്പിച്ചെങ്കിലും പാലക്കിന് ഉള്‍ക്കൊള്ളാനായില്ല. വീട്ടില്‍ വിഷംകഴിച്ച് മരിക്കുകയായിരുന്നു. ജൂണ്‍ ആറു മുതല്‍ 13 വരെയാണ് വ്യത്യസ്ത അക്കൗണ്ടുകളിലേക്ക് പാലക്ക് പണം നിക്ഷേപിച്ചത്. സമ്മാനത്തുക ഡിമാന്‍ഡ് ഡ്രാഫ്റ്റായി അയക്കുമെന്നായിരുന്നു തട്ടിപ്പുകാര്‍ വിശ്വസിപ്പിച്ചിരുന്നത്.
സമ്മാനത്തുക കൈമാറുന്നതിനുള്ള നടപികള്‍ക്കായി ഓരോ തവണയും പണം ചോദിച്ചുവാങ്ങുകയായിരുന്നു. നാല് ബാങ്ക് അക്കൗണ്ടുകളിലേക്കായാണ് ഇവര്‍ പണം നിക്ഷേപിച്ചത്. രാഹുല്‍, ഹസനത്ത്, ശാബിര്‍ തുടങ്ങിയ പേരുകളിലായിരുന്നു അക്കൗണ്ടുകള്‍. ആന്‍ഡ്രു എന്ന പേരിലാണ് ത്ട്ടിപ്പുകാരന്‍ പാലക്കിനെ ബന്ധപ്പെട്ടിരുന്നത്.
തനിക്ക് കസ്റ്റംസ് ക്ലിയറന്‍സുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയാക്കാനുണ്ടെന്നും അതിന് പണം ആവശ്യമുണ്ടെന്നുമാണ് ഇയാള്‍ വിശ്വസിപ്പിച്ചിരുന്നത്. മറ്റാരോടും ആലോചിക്കുക പോലും ചെയ്യാതെ പാലക് പണം അയച്ചുകൊടുക്കുകയും ചെയ്തു. രണ്ടരലക്ഷം രൂപവരെ ഇത്തരത്തില്‍ ഒറ്റത്തവണയായി അയച്ചുകൊടുത്തിട്ടുണ്ട്.
ആവശ്യപ്പെടുമ്പോഴൊക്കെ പാലക്ക് പണം നിക്ഷേപിക്കുന്നുണ്ടെന്ന് കണ്ടതോടെ അവര്‍ കെണിയില്‍ വീണുവെന്ന് ഉറപ്പാക്കിയ തട്ടിപ്പുകാര്‍ പരമാവധി പണം ചോദിച്ചുവാങ്ങുകയായിരുന്നു. ഓരോ തവണയും ഓരോ കാരണം പറഞ്ഞാണ് പണം നല്‍കിയിരുന്നത്. ഡല്‍ഹിയിലെത്തിയശേഷം പണം ആവശ്യപ്പെട്ട പാലക്കിനോട് വീണ്ടും പണം വേണമെന്ന് ഇവര്‍ ഫോണിലൂടെ അറിയിച്ചു.
തന്റെ കൈയില്‍ പണമൊന്നും ശേഷിക്കുന്നില്ലെന്നും സമ്മാനത്തുക നല്‍കണമെന്ന് പാലക്ക് അപേക്ഷിച്ചതോടെ തട്ടിപ്പുകാരുടെ സ്വഭാവം മാറി. ഫോണില്‍ കിട്ടാതായതോടെ പാലക്കിന് താന്‍ വഞ്ചിക്കപ്പെട്ടുവെന്ന് മനസ്സിലായി. നിരാശയായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha




















