ഉമ്മയെക്കാണാന്‍ കേരളത്തിലേക്ക് പോകാന്‍ അനുമതി, കോടതി ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം

ബാഗ്ലൂര്‍ സ്ഫോടനക്കേസില്‍ തടവില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുനാസര്‍ മഅദനിയ്ക്ക് കേരളത്തിലേക്ക് പോകാന്‍ സുപ്രീംകോടതി അനുമതി നല്‍കി. പ്രമേഹം മൂലം ഏറെ വിഷമതകള്‍ അനുഭവിക്കുന്ന മഅ്ദനിക്ക് വിചാരണ കോടതി ആവശ്യപ്പെടുന്ന ദിവസങ്ങളില്‍ മാത്രം ഹാജരായാല്‍ മതിയെന്ന് കോടതി നിര്‍ദ്ദേശം നല്‍കി. രോഗബാധിതയായ മാതാവിനെ കാണുന്നതിന് വേണ്ടി നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി മഅദ്നിക്ക് കേരളത്തിലേക്കു പോകാന്‍ അനുമതി നല്‍കിയത്. കേസിന്റെ വാദത്തിനായി എല്ലാ ദിവസവും കോടതിയില്‍ ഹാജരാവാണമെന്ന വ്യവസ്ഥയിലുമാണ് കോടതി ഇളവ് അനുവദിച്ചത്.
കേരളത്തിലേക്ക് പോകാനുള്ള അനുമതി എത്ര ദിവസത്തേക്ക് എന്നുള്ളത് ചാരണ കോടതിക്ക് തീരുമാനിക്കാമെന്നും വിചാരണ ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു. അതേ സമയം അമ്മയുടെ രോഗവിവരണങ്ങള്‍ രേഖാ മൂലം കോടതിയെ അറിയിക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. കേരളത്തില്‍ പോയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്ന കാര്യം ഉന്നയിച്ച് നേരത്തെ മഅ്ദനിയുടെ അപേക്ഷ പരിഗണിക്കരുതെന്ന് കര്‍ണാടക സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. കേസുകള്‍ ഒന്നിച്ചു പരിഗണിക്കണമെന്ന ആവശ്യം കോടതി പിന്നീട് പരിഗണിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha




















