ഭര്‍ത്താവും ഭര്‍തൃസഹോദരങ്ങളും ചേര്‍ന്ന് കൂട്ടമാനഭംഗത്തിന് ഇരയായ യുവതിക്കൊപ്പം സെല്‍ഫി; വനിതാ കമ്മീഷന്‍ അംഗം വിവാദത്തില്‍

മാനഭംഗത്തിനിരയായ യുവതിക്കൊപ്പം സെല്‍ഫിയെടുത്ത വനിതാ കമ്മീഷന്‍ അംഗം വിവാദത്തില്‍. രാജസ്ഥാന്‍ വനിതാ കമ്മീഷന്‍ അംഗമായ സൗമ്യ ഗുര്‍ജാറാണ് മാനഭംഗത്തിനിരയായ സ്ത്രീയ്‌ക്കൊപ്പം സെല്‍ഫിയെടുത്തു പുലിവാല്‍ പിടിച്ചത്. ബുധനാഴ്ചയാണ് സംഭവം. സ്ത്രീധനം നല്‍കാത്തതിന്റെ പേരില്‍ ഭര്‍ത്താവും ഭര്‍തൃസഹോദരങ്ങളും ചേര്‍ന്ന് കൂട്ടമാനഭംഗത്തിന് ഇരയായ യുവതിക്കൊപ്പമാണ് വനിതാകമ്മിഷന്‍ അംഗങ്ങള്‍ സെല്‍ഫിയെടുത്തത്. മാനഭംഗപ്പെടുത്തിയശേഷം സ്ത്രീയുടെ കൈയിലും നെറ്റിയിലും പച്ചകുത്തിയിരുന്നു.
എന്നാല്‍, മാനഭംഗത്തിന് ഇരയായ സ്ത്രീയുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ വനിതാ കമ്മിഷന്‍ അംഗം സെല്‍ഫിയെടുക്കുകയായിരുന്നെന്നും ഇത് താന്‍ ശ്രദ്ധിച്ചിരുന്നില്ലെന്നുമാണ് ചെയര്‍പേഴ്‌സന്റെ വിശദീകരണം. സംഭവത്തില്‍ സൗമ്യ വിശദീകരണം എഴുതി നല്‍കണമെന്ന് ചെയര്‍പേഴ്‌സണ്‍ ആവശ്യപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha




















