ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പ്രിയങ്ക ഗാന്ധി നയിക്കും...രാഹുല്‍ പോരെന്നു നേതാക്കള്‍

അവസാന അടവ്...ഉത്തര്‍പ്രദേശില്‍ മോദി പ്രഭാവത്തില്‍ പിടിച്ചു നില്‍ക്കാന്‍ പുതു തന്ത്രങ്ങള്‍ പയറ്റി കോണ്‍ഗ്രസ്. ഒടുവില്‍ രാഹുലിന് പകരം നറുക്ക് പ്രിയങ്കക്ക്. ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പ്രീയങ്ക ഗാന്ധി നയിക്കുമെന്ന് സൂചന. ഇതിന്റെ ഭാഗമായി തെരഞ്ഞെടുപ്പിനുള്ള പ്രാചരണസമിതിയിലേക്കു പ്രിയങ്കാഗാന്ധിയെ കൊണ്ടുവരാന്‍ കോണ്‍ഗ്രസില്‍ ചരട് വലികള്‍ ആരംഭിച്ചു കഴിഞ്ഞു.
മോഡി തരംഗത്തില്‍ തന്നെ ഊന്നി ഉത്തര്‍പ്രദേശ് പിടിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. അത്‌കൊണ്ട് തന്നെ മോഡിയെ നേരിടാന്‍ യുവ നേതാവ് വേണമെന്ന പ്രവര്‍ത്തകരുടെ ആവശ്യം പരിഗണിച്ചാണ് പ്രിയങ്കയിലേക്ക് ചര്‍ച്ചകള്‍ സജീവമാകുന്നത്.അടുത്ത 15 ദിവസത്തിനകം പ്രിയങ്ക അംഗമായ പ്രചാരണസമിതി ആരംഭിക്കുമെന്നും പ്രചാരണം തുടങ്ങുമെന്നും കോണ്‍ഗ്രസിന്റെ സംസ്ഥാനത്തിന്റെ ചുമതലയുള്ള നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. പാര്‍ട്ടിയുടെ നിലനില്‍പ്പ് തന്നെ ഭീഷണിയിലാണെന്നും കടുത്ത തീരുമാനങ്ങള്‍ വേണമെന്നുമാണ് നേതാക്കന്‍മാരുടെ ആവശ്യം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















