ഇന്ധനവിലയില്‍ കുറവ് പെട്രോളിന് 89 പൈസയും ഡീസലിന് 49 പൈസയും കുറച്ചു

പെട്രോള്‍, ഡീസല്‍ വിലയില്‍ എണ്ണകമ്പനികള്‍ നേരിയതോതില്‍ കുറവ് വരുത്തി. പെട്രോള്‍ ലിറ്ററിന് 89 പൈസയും ഡീസലിന് 49യുമാണ് ഇന്നലെ കുറച്ചത്. ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ പുതിയ നിരക്ക് നിലവില്‍ വന്നു.
അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഇന്ധനവിലയിലുണ്ടായ കുറവും ഡോളറും രൂപയുമായുള്ള വിനിമയത്തില്‍ വന്ന മൂല്യനിരക്കിലെ വ്യതിയാനവുമാണ് ആഭ്യന്തര വിപണിയിലും എണ്ണവില കുറയ്ക്കാന്‍ ഇടയാക്കിയത്.
ജൂണ്‍ 15ന് നടത്തിയ അവലോകനത്തില്‍ പെട്രോള്‍ ലിറ്ററിന് അഞ്ചു പൈസയും ഡീസലിന് 1.26 രൂപയും വര്‍ധിപ്പിച്ചിരുന്നു
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















