ഇനി ചെറുവഴികളിലൂടെ രക്ഷപ്പെടാമെന്നു കരുതണ്ട, പോലീസ് സൈക്കിളില്‍ പിറകെ വരും

പൊതുജനങ്ങളുമായി കൂടുതല്‍ അടുക്കുന്നതിന്റെ ഭാഗമായി പോലീസ് വീണ്ടും സൈക്കിള്‍ പട്രോളിംഗ് തുടങ്ങുന്നു. നഗരങ്ങളില്‍ വര്‍ധിച്ചു വരുന്ന കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തിലാണു സൈക്കിള്‍ പെട്രോളിംഗുമായി ചെന്നൈ സിറ്റി പോലീസ് നിരത്തിലിറങ്ങിയത്.
തിരക്കുള്ളതും ഇടുങ്ങിയതുമായ സ്ഥലങ്ങളില്‍ ബൈക്കുകളെയും ജീപ്പുകളെയും അപേക്ഷിച്ച് മെച്ചപ്പെട്ട പരിശോധന നടത്തുവാന്‍ സൈക്കിള്‍ സഹായിക്കുമെന്നു പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കൂടാതെ ചിലവിന്റെ കാര്യത്തിലും സൈക്കിള്‍ ഗവണ്‍മെന്റിന് മുതല്‍കൂട്ടാകാനുള്ള സാധ്യത ഉള്ളതിനാലുമാണ് സൈക്കിള്‍ തിരഞ്ഞെടുക്കാന്‍ കാരണം.
പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തില്‍ 250 സൈക്കിളുകള്‍ വാങ്ങുകയും ഇവ നഗരത്തിലെ 135 ലോക്കല്‍ പോലീസ് സ്റ്റേഷനുകളിലായി സൈക്കിള്‍ വിതരണം ചെയ്തുവെന്നും അധികൃതര്‍ വ്യക്തമാക്കി. ചെന്നെയില്‍ 250 സൈക്കിളിനു പുറമേ 100 ബൈക്കുകള്‍കൂടി പോലീസിന് അനുവദിച്ചിട്ടിട്ടുണ്ട്. പദ്ധതിക്കായി 1.13 കോടി രൂപയാണു സര്‍ക്കാര്‍ ചെലവഴിച്ചിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















