ഡെല്‍ഹിയെ ഞെട്ടിച്ച് വീണ്ടും മാനഭംഗം..യുവതികളെ തോക്കിന്‍ മുനയില്‍ നിര്‍ത്തി മാനഭംഗപ്പെടുത്തി

ഉത്തര്‍പ്രദേശിയെ ആഗ്രഹയില്‍ സംഗീത നൃത്ത സംഘത്തിലെ രണ്ട് യുവതികളെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിനിരയാക്കി. തോക്കിന്‍മുനയില്‍ നിര്‍ത്തി ഭീഷണിപ്പെടുത്തിയാണ് ഒരു ഡസനോളം പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തത്. ഇവരില്‍ രാജ്, ജിതേന്ദര്‍ എന്നിവര്‍ അറസ്റ്റിലായിട്ടുണ്ട്.
സംഗീത പരിപാടി സംഘടിപ്പിച്ചത് ഇവരാണെന്ന് പോലീസ് അറിയിച്ചു. സംഘത്തിലെ അംഗങ്ങളുമാണിവര്‍. ജൂണ്‍ 25ന് പരിപാടിക്കു ശേഷമാണ് യുവതികളെ തട്ടിക്കൊണ്ടുപോയത്. സംഘത്തിലുണ്ടായിരുന്ന ഗര്‍ഭിണിയായ മറ്റൊരു യുവതിയെ സംഘം ആക്രമിച്ചില്ലെന്നും പോലീസ് വ്യക്തമാക്കി.
ഒരു സ്വകാര്യ ചടങ്ങില്‍ പരിപാടി അവതരിപ്പിക്കുന്നതിനിടെ സംഘര്‍ഷമുണ്ടായിരുന്ു. ഇതേതുടര്‍ന്ന് പരിപാടി അവസാനിപ്പിച്ച് മടങ്ങാന്‍ തുടങ്ങിയ യുവതികളെ അനുനയിപ്പിച്ച സംഘം പരിപാടിക്ക് ശേഷം മഥുരയില്‍ തിരിച്ചെത്തിക്കാമെന്ന് ഉറപ്പുനല്‍കിയിരുന്നു. മഥുരയിലേക്കുള്ള യാത്ര മധ്യേ ബൈക്കുകളുലെത്തിയ ആയുധധാരികള്‍ ഇവരെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. സംഘാടകര്‍ ഇതിന് ഒത്താശ ചെയ്തുകൊടുത്തുവെന്നാണ് യുവതികളുടെ പരാതി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















