ഉത്താരാഖണ്ഡിലെ മേഘവിസ്‌ഫോടനത്തില്‍ മരണം 30 ആയി

ഉത്തരാഖണ്ഡിലെ പിത്തോറഘട്ട്, ചാമോലി ജില്ലകളില്‍ ഉണ്ടായ മേഘവി സ്‌ഫോടനത്തില്‍ മരണം 30 ആയി. നിരവധി പേര്‍ക്കു പരിക്കേറ്റു. ദേശിയ ദുരന്ത നിവാരണ സേനയാണു രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് മുഖ്യമന്ത്രി ഹരീഷ് റാവത്ത് രണ്ടു ലക്ഷം രൂപവീതം ധനസഹായം പ്രഖ്യാപിച്ചു.
മേഘവിസ്‌ഫോടനത്തെ തുടര്‍ന്നു പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ നൂറു കണക്കിനു വീടുകളാണു തകര്‍ക്കപ്പെട്ടത്. ആയിരക്കണക്കിനു ഏക്കര്‍ കൃഷി ഭൂമി നശിച്ചു. പാലങ്ങള്‍ ഒലിച്ചു പോയി. പല നഗരങ്ങളും ഒറ്റപ്പെട്ടുപോയ അവസ്ഥയിലാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















