ജമ്മു കശ്മീരില്‍ സി.ആര്‍.പി.എഫ് ക്യാംപിനുനേരെ ഭീകരാക്രമണം

ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സി.ആര്‍.പി.എഫ് ക്യാംപിനുനേരെ ഭീകരാക്രമണം. നാലു സൈനികര്‍ക്ക് പരുക്കേറ്റു. ശ്രീനഗറില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെയുള്ള സൈനിക ക്യാംപിനുനേരെ രാത്രിയാണ് ആക്രമണമുണ്ടായത്.
ക്യാംപിനുനേരെ ഗ്രനേഡ് എറിഞ്ഞ് ഭീകരര്‍ വെടിയുതിര്‍ത്തു. തുടര്‍ന്നുണ്ടായ സൈനികരുടെ പ്രത്യാക്രമണത്തില്‍ ഭീകരര്‍ ഓടിമറയുകയായിരുന്നു. കേന്ദ്രആഭ്യന്തര മന്ത്രാലയം സ്ഥിതിഗതികള്‍ വിലയിരുത്തിവരികയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















