കലബുറഗി റാഗിംഗ് കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷയില്‍ വാദം ഇന്നും തുടരും

കലബുറഗി റാഗിങ് കേസില്‍ പ്രതികളായ മൂന്ന് വിദ്യാര്‍ഥിനികളുടെ ജാമ്യാപേക്ഷയിലെ വാദം കലബുറഗി അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ ഇന്നും തുടരും. ജാമ്യാപേക്ഷയില്‍ പ്രതിഭാഗത്തിന്റെ വാദം ഇന്നലെ പൂര്‍ത്തിയായിരുന്നു. പ്രോസിക്യൂഷന്റെ വാദമാണ് ഇന്ന് നടക്കുക.
പ്രതികളായ ആതിര, ലക്ഷ്മി, കൃഷ്ണപ്രിയ എന്നിവരുടെ ഇടക്കാല ജാമ്യാപേക്ഷ കോടതി നേരത്തെ തളളിയിരുന്നു. അതേസമയം കേസിലെ നാലാം പ്രതിയായ ശില്‍പ ജോയ്‌സ് കേരള ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ക്കുമെന്ന് അന്വേഷണസംഘം അറിയിച്ചു. ഈ മാസം എട്ടിനാണ് ഹൈക്കോടതി അപേക്ഷ പരിഗണിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















