പ്രധാനമന്ത്രിയുടെ ആഫ്രിക്കന്‍ സന്ദര്‍ശനം 7ന് ആരംഭിക്കും

നാല് ആഫ്രിക്കന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനായി ഈ മാസം ഏഴിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി യാത്ര തിരിക്കും. മൊസാംബിക്, ദക്ഷിണാഫ്രിക്ക, ടാന്‍സനിയ, കെനിയ എന്നീ രാജ്യങ്ങളാണ് അദ്ദേഹം സന്ദര്‍ശിക്കുന്നത്.
രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി എന്നിവര്‍ ഈയിടെ ചില ആഫ്രിക്കന്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് ഉഭയകക്ഷിബന്ധങ്ങള്‍ ശക്തിപ്പെടുത്തിയിരുന്നു. ഈ നാലു രാജ്യങ്ങളുമായി മെച്ചപ്പെട്ട ബന്ധങ്ങള്‍ ഉണ്ടാക്കുകയും സഹകരണത്തിനു പുതിയ മേഖലകള്‍ കണ്ടെത്തുകയും ചെയ്യുമെന്നു വിദേശകാര്യമന്ത്രാലയ വക്താവ് വികാസ് സ്വരൂപ് അറിയിച്ചു. ഈ മാസം 11നു അദ്ദേഹം മടങ്ങിയെത്തും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















