ഐഎസ് ബന്ധമാരോപിച്ചു അറസ്റ്റിലായവര്‍ക്ക് നിയമസഹായം ചെയ്യുമെന്ന് ഹൈദരാബാദ് എംപി അസാദുദ്ദീന്‍ ഓവൈസി

ഹൈദരാബാദിലെ ലോക്‌സഭാംഗമായ അസാദുദ്ദീന്‍ ഒവൈസി ഇസ്ലാമിക് സ്റ്റേറ്റ് പ്രവര്‍ത്തകരാണെന്ന പേരില്‍ അറസ്റ്റു ചെയ്ത യുവാക്കള്‍ക്ക് നിയമസഹായം വാഗ്ദാനം ചെയ്തു. അറസ്റ്റിലായ യുവാക്കളുടെ വീട്ടുകാരുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. അറസ്റ്റിലായവരുടെ കുടുംബംഗാളോട് സംസാരിച്ചപ്പോള്‍ അവര്‍ നിരപരാധികളാണെന്ന് ബോധ്യമായതിനാലാണ് നിയമ സഹായം നല്‍കാന്‍ തീരുമാനിച്ചത്. നിയമസഹായം നല്‍കുന്നത് കൊണ്ട് ഭീകരവാദത്തെ ഞങ്ങള്‍ പ്രോത്സാഹിപ്പിക്കുകയില്ലെന്നും ഹൈദരാബാദിലെ മക്ക മസ്ജിദില്‍ വെള്ളിയാഴ്ച്ച നോമ്പു ദിന പ്രാര്‍ത്ഥനകള്‍ക്കു ശേഷം ഒവൈസി അറിയിച്ചു.
എന്‍.ഐ.എ കഴിഞ്ഞ ദിവസമാണ് ഹൈദരാബാദില്‍ നിന്നുംഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുണ്ടെന്ന പേരില്‍ യുവാക്കളെ അറസ്റ്റു ചെയ്തത്. ചാര്‍മിനാറിനു സമീപത്തുള്ള ഭാഗ്യലക്ഷ്മി ക്ഷേത്രത്തില്‍ മാംസം കൊണ്ടിട്ട് വര്‍ഗീയ ലഹള പുറപ്പെടുവിക്കുന്നതിനും, കൂടുതല്‍ ജനത്തിരക്കുള്ള പ്രദേശങ്ങളില്‍ ബോംബ് സ്‌ഫോടനം നടത്തുന്നതിനും പദ്ധതിയുണ്ടായിരുന്നെന്നു എന്‍ഐഎ വെളിപ്പെടുത്തിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















