ആം ആദ്മി എന്ന പേരു പോലും കണ്ടുപോകരുത്. ആധാര്‍ കാര്‍ഡിലെ ആം ആദ്മിക്കു പകരം ഇനി 'എന്റെ ആധാര്‍ എന്റെ തിരിച്ചറിയല്‍'

ഡല്‍ഹിയില്‍ ബിജെപിയും ആം ആദ്മി പാര്‍ട്ടിയും തമ്മിലുള്ള പോര് ആധാര്‍ കാര്‍ഡിലുണ്ടായിരുന്ന ടാഗ് ലൈന്‍ വരെ എടുത്തു മാറ്റുന്നത് വരെ എത്തി നില്‍ക്കുന്നു. ആം ആദ്മി പാര്‍ട്ടിയോട് കേന്ദ്രത്തിനുള്ള അമര്‍ഷം നിലവില്‍ ആം ആദ്മി പാര്‍ട്ടി മന്ത്രിമാരടക്കം അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. ആം ആദ്മി എന്ന വാക്കിനോട് പോലും ബിജെപി സര്‍ക്കാരിനുള്ള വെറുപ്പ് പ്രകടമാക്കുന്നതാണ് കേന്ദ്രത്തിന്റെ ഏറ്റവും പുതിയ നടപടി. ആധാര്‍ കാര്‍ഡിലെ ടാഗ് ലൈനില്‍ എഴുതിയിരുന്ന ആം ആദ്മി കാ അധികാര്‍ എന്ന വാക്കില്‍ വരെ മാറ്റം വരുത്തിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.
ആധാര്‍ കാര്‍ഡിലെ ടാഗ് ലൈനായിരുന്ന 'ആം ആദ്മി കാ അധികാര്‍' എന്നതിന് പകരം 'മേരാ ആധാര്‍ മേരാ അധികാര്‍' എന്നാക്കി മാറ്റിയിരിക്കുകയാണ് ഇപ്പോള്‍. ഇതുമായി ബന്ധപ്പെട്ട് കമ്മ്യൂണിക്കേഷന്‍ മന്ത്രാലയം ഐടി വകുപ്പിന് കുറിപ്പ് നല്‍കിയതായി ബിജെപി വക്താവ് അശ്വിനി ഉപാധ്യായ് പറഞ്ഞു. ആധാര്‍ കാര്‍ഡിലെ ടാഗ്ലൈന്‍ മാറ്റണമെന്ന് ആവശ്യപ്പെട്ട് 2015 സെപ്തംബറില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് താന്‍ പരാതി നല്‍കിയിരുന്നു എന്നാല്‍ നടപടിയൊന്നും ഉണ്ടായില്ലെന്നും അശ്വിനി പറഞ്ഞു. സാധാരണക്കാരന്റെ അവകാശം എന്ന ടാഗ്ലൈന്‍ ശരിയല്ലെന്നും ആധാര്‍ ദരിദ്ര-സമ്പന്ന വ്യത്യാസമില്ലാതെ എല്ലാവരുടെയും അവകാശമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പരാതി നല്‍കിയിരുന്നത്. ആം ആദ്മി പാര്‍ട്ടി രൂപീകരിക്കും മുമ്പാണ് ആധാറില്‍ ആംആദ്മി എന്ന ടാഗ്ലൈന്‍ ഉപയോഗിച്ച് തുടങ്ങിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















