രാജസ്ഥാന്‍ എം.എല്‍.എയുടെ മകനോടിച്ച കാര്‍ ഓട്ടോയിലിടിച്ച് മൂന്ന് പേര്‍ മരിച്ചു

രാജസ്ഥാന്‍ എം.എല്‍.എയുടെ മകനോടിച്ച ബി.എം.ഡബ്‌ളിയു കാര്‍ ഓട്ടോയിലും പൊലീസ് വാനിലുമിടിച്ച് മൂന്ന് പേര്‍ മരിച്ചു. അഞ്ച് പൊലീസുകാര്‍ക്ക് പരിക്കേറ്റു. ഓട്ടോയില്‍ സഞ്ചരിച്ചിരുന്നവരാണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ രണ്ടുമണിക്കാണ് സംഭവമുണ്ടായത്. അമിതവേഗതയാണ് അപകടകാരണമെന്ന് കരുതുന്നു. സികാര്‍ മണ്ഡലത്തില്‍ നിന്നുള്ള സ്വതന്ത്രാംഗമായ നന്ദകിഷോര്‍ മെഹ്‌റിയയുടെ പുത്രനായ സിദ്ധാര്‍ഥ് മെഹ്‌റിയയാണ് കാറോടിച്ചിരുന്നതെന്ന് പരിക്കേറ്റ പൊലീസുകാര്‍ പറഞ്ഞു.
അപകടം നടന്ന സമയത്ത് മെഹ്‌റിയ മദ്യപിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ രക്തം പരിശോധനക്ക് വിധേയമാക്കിയാല്‍ മാത്രമേ ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടാകൂ. ഇയാള്‍ നൂറ് കിലോമീറ്റര്‍ വേഗതയിലായിരുന്നു കാറോടിച്ചിരുന്നതെന്ന് പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന പൊലീസുകാര്‍ പറഞ്ഞു.
ആരോപണങ്ങളെല്ലാം നിഷേധിച്ച സിദ്ധാര്‍ഥ് തന്റെ ഡ്രൈവറാണ് കാറോടിച്ചിരുന്നതെന്നാണ് അവകാശപ്പെടുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















