ഹിന്ദു പെണ്‍കുട്ടികളോട് പങ്കാളികളെ പറ്റി ജാഗ്രത വേണമെന്ന് ഹിന്ദു ജാഗരണ്‍ മഞ്ചിന്റെ നിര്‍ദേശം

പങ്കാളിയാക്കാന്‍ ഉദ്ദേശിക്കുന്നയാളെ ക്ഷേത്രത്തില്‍ കൊണ്ടുപോകുകയും പ്രസാദം സ്വീകരിക്കുന്നുണ്ടോ എന്ന് നോക്കുകയും വേണമെന്ന് ഹിന്ദു പെണ്‍കുട്ടികളോട് ഹിന്ദു ജാഗരണ്‍ മഞ്ചിന്റെ നിര്‍ദേശം. ലൗ ജിഹാദിനെതിരേ ആര്‍എസ്എസിന്റെ കീഴിലുള്ള സ്‌കൂളുകളില്‍ പ്രചരണം നടത്താനൊരുങ്ങുന്ന തീവ്ര ഹിന്ദു സംഘടന ഈ മാസം 15 മുതല്‍ ഇക്കാര്യത്തില്‍ പരിപാടി ആരംഭിക്കും.
ലൗ ജിഹാദിനെതിരേ ഉത്തര്‍പ്രദേശില്‍ ആരംഭിക്കുന്ന 'സേവ് ഹിന്ദു ഗേള്‍സ്' പ്രചരണത്തിന് വേണ്ടി പുറത്തിറക്കിയ ലഘുലേഖയിലാണ് ഇക്കാര്യമുള്ളത്. ഇന്ത്യയെ ഒരു ഇസഌമിക രാഷ്ട്രമാക്കാനാണ് ലൗ ജിഹാദിലൂടെ ശ്രമിക്കുന്നതെന്നും ലഘുലേഖയില്‍ പരാമര്‍ശമുണ്ട്. യോജിച്ച ആളാണെന്ന് തോന്നിയാല്‍ ആള്‍ ഹിന്ദുവാണോ എന്ന് നോക്കണം.
തിരിച്ചറിയല്‍ കാര്‍ഡോ ആധാര്‍ കാര്‍ഡോ പരിശോധിക്കണം. അയാളെ ക്ഷേത്രത്തില്‍ കൊണ്ടുപോകുകയും പ്രസാദം വാങ്ങുന്നയാളാണോ എന്ന് നോക്കുകയും വേണമെന്ന് തങ്ങള്‍ക്ക് കീഴിലുള്ള പെണ്‍കുട്ടികളോട് പറയുന്നു. ആര്‍എസ്എസിന്റെ അനുഭാവ സംഘടനയാണെങ്കിലും സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന സംഘടനയെന്നാണ് ഹിന്ദു ജാഗരണ്‍ മഞ്ചിനെ കുറിച്ച് ആര്‍എസ്എസിന്റെ വിലയിരുത്തല്‍. സ്വന്തം കാര്യങ്ങള്‍ക്ക് ഇവര്‍ ആര്‍എസ്എസിന്റെ അനുമതി തേടാറില്ല.
7968അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha




















