ഐസ്‌ക്രീമിന്റെ പണം ചോദിച്ച കച്ചവടക്കാരനെ യുവാക്കള്‍ മര്‍ദിച്ചുകൊന്നു

ഖാസിയാബാദിലെ മഹാരാജാപൂരില്‍ ഐസ്‌ക്രീമിന്റെ പണം ചോദിച്ച കച്ചവടക്കാരനെ യുവാക്കള്‍ മര്‍ദിച്ചുകൊന്നു. ബിഹാറിലെ സഹാര്‍സ സ്വദേശി മുഹമ്മദ് ഇസ്ലാം (24)ആണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് കൊല്ലപ്പെട്ടത്.
മുഹമ്മദിന്റെ അടുത്തു നിന്നും പ്രദേശവാസികളായ ഒരുകൂട്ടം യുവാക്കള്‍ മുഹമ്മദ് ഇസ്ലാമിന്റെ കയ്യില്‍ നിന്നും സ്ഥിരമായി പണം നല്‍കാതെ ഐസ്‌ക്രീം വാങ്ങിയിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം ഇയാള്‍ ഐസ്‌ക്രീമിന്റെ പണം ആവശ്യപ്പെട്ടു. ഇതേതുടര്‍ന്ന് വെള്ളിയാഴ്ച ഉച്ചയോടെ പണംതരാമെന്ന് പറഞ്ഞ് കച്ചവടക്കാരനെ വിളിച്ചുവരുത്തിയ യുവാക്കള്‍ അദ്ദേഹത്തെ മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദനമേറ്റ് അവശനിലയിലായ മുഹമ്മദിനെ അക്രമികളില്‍ ഒരാളായ ഇമ്രാനും അയാളുടെ അച്ഛനും കൂടി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മുഹമ്മദ് മരിച്ചുവെന്ന് തിരിച്ചറിഞ്ഞ അക്രമികള്‍ അയാളുടെ മൃതദേഹം തങ്ങളുടെ വീടിനു മുന്നില്‍ കൊണ്ടുവന്ന് ഇട്ടശേഷം ഓടി രക്ഷപെട്ടതായി മുഹമ്മദിന്റെ ബന്ധുവായ അഷു (32) പറഞ്ഞു. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha




















