വിവാഹ വാഗ്ദാനം നിരസിച്ചതിന് 17 കാരിയെ യുവാവ് കഴുത്തറത്ത് കൊന്നു

തെലുങ്കാനയിലെ അദിലാബാദില്‍ വിവാഹ വാഗ്ദാനം നിരസിച്ചതിനെ തുടര്‍ന്ന് 17 വയസുകാരിയെ യുവാവ് കഴുത്തറത്ത് കൊന്നു. സന്ധ്യയെന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് സന്ധ്യയുടെ അയല്‍വാസിയായ മാഹേഷ് (22) എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച വൈകുന്നേരം ഭായിന്‍സ ടൗണിലായിരുന്നു സംഭവം. ഷോപ്പിംഗ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി വരുന്നതിനിടെയാണ് സന്ധ്യയ്ക്ക് നേരെ ആക്രണമമുണ്ടായത്. കഴുത്തറത്ത് സന്ധ്യയെ കൊലപ്പെടുത്തിയ ശേഷം പ്രതി ഓടി രക്ഷപെട്ടു. ഇയാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. രക്തത്തില്‍ കുളിച്ചുവീണ സന്ധ്യ സംഭവസ്ഥലത്ത് തന്നെ മരിച്ചു.
മഹേഷ് സന്ധ്യയുടെ കല്യാണം മുടക്കുകയും തന്നെയല്ലാതെ ആരെയും വിവാഹം കഴിക്കരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇയാളുടെ ശല്യം സഹിക്കാനാവാതെ സന്ധ്യ വീട്ടില്‍ ഇക്കാര്യം പറഞ്ഞു. ഇതിനെ തുടര്‍ന്ന് സന്ധ്യയുടെ വീട്ടുകാര്‍ മഹേഷിനെതിരെ പോലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ടു കൂട്ടരെയും വിളിച്ച പോലീസ് വിളിച്ച് പ്രശ്‌നം പരിഹരിച്ച് മഹേഷിനെതിരെ നടപടിയൊന്നും എടുക്കാതെ ചര്‍ച്ച പെയ്ത് പ്രശ്‌നം പരിഹരിച്ച് വിടുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha




















