വടക്കേ ഇന്ത്യയിലും പാകിസ്ഥാനിലും കനത്ത മഴയെ തുടര്‍ന്ന് 55 മരണം

വടക്കേ ഇന്ത്യയിലും പാകിസ്ഥാനിലും കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 55 മരണം. പാകിസ്ഥനിലെ ചിട്രാല്‍ ജില്ലയിലുണ്ടായ പ്രളയത്തില്‍ 30 പേരാണ് കൊല്ലപ്പെട്ടത്. നിരവധി വീടുകളും ഒരു മോസ്‌കും തകര്‍ന്നു. ഉത്തരാഖണ്ഡിലും അരുണാചല്‍ പ്രദേശിലും കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ മഴയില്‍ 25 പേരാണ് കൊല്ലപ്പെട്ടത്. മോശം കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തെയും സാരമായി ബാധിച്ചിട്ടുണ്ട്.
ചിട്രാല്‍ ജില്ലയിലെ ആര്‍സനില്‍ ശനിയാഴ്ച രാത്രിയും ഞായറാഴ്ചയും പെയ്ത ശക്തമായ മഴയെ തുടര്‍ന്ന് പെട്ടന്ന് പ്രളയമുണ്ടാകുകയും മോസ്‌കില്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തിരുന്ന നിരവധിപേര്‍ കൊല്ലപ്പെടുകയും ചെയ്‌തെന്ന് അധികൃതര്‍ അറിയിച്ചു. നിരവധി വീടുകളും ഒരു സൈനിക പോസ്റ്റും ഒഴുക്കില്‍പ്പെട്ടു തകരുകയും എട്ടു സൈനികരെ കാണാതാകുകയും ചെയ്തു. ചിട്രാലില്‍ കഴിഞ്ഞവര്‍ഷം ഇതേസമയമുണ്ടായ പ്രളയത്തിലും നിരവധി പേര്‍ കൊല്ലപ്പെടുകയും പാലമുള്‍പ്പെടെ ഒഴുകിപ്പോകുകയും ചെയ്തിരുന്നു.
വടക്കേ ഇന്ത്യയില്‍ വെള്ളിയാഴ്ചയുണ്ടായ ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും ഉത്തരാഖണ്ഡില്‍ 15 പേരും അരുണാചല്‍ പ്രദേശില്‍ 10 പേരുമാണ് കൊല്ലപ്പെട്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha




















