അഞ്ചുകോടി വിലമതിക്കുന്ന മയക്കുമരുന്നുമായി മലയാളികള്‍ ജമ്മു കാശ്മീരില്‍ അറസ്റ്റില്‍, അറസ്റ്റിലായത് മയക്കുമരുന്നു ഡല്‍ഹിയില്‍ എത്തിക്കുന്നതിനു വേണ്ടി വീതം വക്കുന്നതിനിടെ

ജമ്മുവിലെ റസിഡന്‍സി റോഡിലുള്ള ഹോട്ടല്‍ മന്‍സാറിനടുത്തുനിന്ന് ശനിയാഴ്ച രാത്രി മൂന്നു കിലാേയാളം മുന്തിയ ഇനം ബ്രൗണ്‍ഷുഗറുമായി മലയാളികളായ രണ്ടു പേരെ അറസ്റ്റു ചെയ്തു. നവാഫ് ഖാന്‍, മുഹമ്മദ് അജ്മല്‍ എന്നീ മലയാളികളോടൊപ്പം നാലുപേരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ജമ്മുവിലെ രജൗരി ജില്ലയില്‍ താമസിക്കുന്ന മുഹമ്മദ് ഫാറൂഖ്, ജാവേദ് ഇക്ബാല്‍ എന്നിവരാണ് പിടിയിലായ മറ്റു രണ്ടുപേര്‍.
കുവൈത്തില്‍ നിന്നുള്ള വിവരമനുസരിച്ച് ഡല്‍ഹിയിലേക്കു മയക്കുമരുന്നു എത്തിക്കുന്നതിന് വേണ്ടി മലയാളികളായ നവാഫ് ഖാന്‍, മുഹമ്മദ് അജ്മല്‍ എന്നിവര്‍ ജമ്മുവില്‍ എത്തിയതെന്നാണ് ഇവര്‍ നല്‍കിയ മൊഴി. ജമ്മുവിലെ സ്ഥിര താമസക്കാരായ മുഹമ്മദ് ഫാറൂഖ്,ജാവെദ് ഇക്ബാല്‍ എന്നിവരെ ചോദ്യം ചെയ്തപ്പോള്‍ ബ്രൗണ്‍ ഷുഗര്‍ ഇവര്‍ക്ക് കൈമാറാന്‍ മാത്രമായിരുന്നു ലഭിച്ച നിര്‍ദ്ദേശമെന്നു അറിയിച്ചു.
സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടതിനെ തുടര്‍ന്നു പോലീസ് പിന്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവരുടെ കൈവശമുണ്ടായിരുന്ന ബാഗില്‍ നിന്നും മയക്കുമരുന്നു കണ്ടെത്തിയത്.
ഇവരെ കൂടുതല്‍ ചോദ്യം ചെയ്ത് മയക്കുമരുന്നു ആരാണ് കൊടുത്തതെന്നും ഇതിന്റെ പിന്നിലുള്ള റാക്കറ്റിനെ കുറിച്ചുമുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയുമെന്നുമാണ് പോലീസ് കരുതുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha




















