വിവാഹാഭ്യര്‍ഥന നിരസിച്ചതിനാല്‍ പതിനേഴുകാരിയെ യുവാവ് കഴുത്തറുത്ത് കൊന്നു

തെലുങ്കാനയിലെ അദിലാബാദില്‍ വിവാഹാഭ്യര്‍ഥന നിരസിച്ചതിന് 17 കാരിയായ യുവതിയെ യുവാവ് കഴുത്തറുത്ത് കൊന്നു. പതിനേഴുകാരിയായ സന്ധ്യയാണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് അയല്‍വാസിയായ മഹേഷ് എന്ന യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. ശനിയാഴ്ച വൈകുന്നേരം ഭായിന്‍സ ടൗണിലായിരുന്നു സംഭവം. ഷോപ്പിംഗ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി വരുന്നതിനിടെയാണ് സന്ധ്യക്ക് നേരെ ആക്രമണമുണ്ടായത്. കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം പ്രതി ഓടി രക്ഷപെട്ടു. രക്തത്തില്‍ കുളിച്ച് വീണുകിടന്ന യുവതി സംഭവസ്ഥലത്ത് തന്നെ മരിക്കുകയും ചെയ്തു.
മഹേഷ് സന്ധ്യയുടെ കല്യാണം മുടക്കുകയും തന്നെയല്ലാതെ ആരെയും വിവാഹം കഴിക്കരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇയാളുടെ ശല്യം സഹിക്കാനാവാതെ സന്ധ്യ വീട്ടില്‍ ഇക്കാര്യം പറഞ്ഞതിനെ തുടര്‍ന്ന് സന്ധ്യയുടെ വീട്ടുകാര്‍ മഹേഷിനെതിരെ പോലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ടു കൂട്ടരെയും വിളിച്ച പൊലീസ് പ്രശ്‌നം പരിഹരിച്ച് മഹേഷിനെതിരെ നടപടിയൊന്നും എടുക്കാതെ വിടുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha




















