ആറു വയസുകാരിയെ പീഡിപ്പിച്ചു കൊന്ന ശേഷം പതിനഞ്ചുകാരന്‍ അടുക്കളയിലെ ചെമ്പുപാത്രത്തില്‍ അടച്ചുവച്ചു

പതിനഞ്ചുകാരനായ അയല്‍വാസി ആറു വയസുകാരിയെ പീഡിപ്പിച്ചു കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ ശേഷം പാത്രത്തില്‍ ഒളിപ്പിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. മേട്ടൂര്‍ കുളത്തൂര്‍ തെലങ്കനൂര്‍ സ്വദേശിയായ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ പതിനഞ്ചുകാരനായ അയല്‍വാസി ക്രൂര ലൈംഗിക വൈകൃതത്തിനിരയാക്കി കൊല്ലപ്പെടുത്തിയത്.
ഈ മാസം രണ്ടാം തീയതി കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം ഇന്നലെ വൈകിട്ടാണു അയല്‍വാസിയുടെ അടുക്കളയില്‍ പാത്രത്തില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടിനു വൈകിട്ടു വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന കുട്ടിയെ മിഠായി നല്‍കാമെന്നു പറഞ്ഞ് പതിനഞ്ചുകാരന്‍ വീട്ടിലേക്കു വിളിച്ചുവരുത്തുകയായിരുന്നുവന്ന് പൊലീസ് പറഞ്ഞു. കുട്ടിയെ പീഡിപ്പിച്ചശേഷം കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി അടുക്കളയിലെ ചെമ്പുപാത്രത്തില്‍ അടച്ചുവച്ചതായി പ്രതി മൊഴി നല്‍കി. കുട്ടിയെ കാണാനില്ലെന്നു കാണിച്ച് രക്ഷിതാക്കള്‍ കുളത്തൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
തുടര്‍ന്നുള്ള അന്വേഷണത്തില്‍ അയല്‍വാസിയുടെ വീട്ടില്‍ രക്തക്കറ കണ്ടെത്തിയതോടെയാണു മൃതദേഹം കണ്ടെത്തിയതും കൊലപാതകത്തിന്റെ ചുരുളഴിഞ്ഞതും. അറസ്റ്റിലായ പ്രതിയുടെ വീട്ടിലേക്കു നാട്ടുകാര്‍ പ്രകടനം നടത്തി. സംഘര്‍ഷസാധ്യത കണക്കിലെടുത്തു പ്രദേശത്തു പൊലീസിനെ വിന്യസിപ്പിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha




















