മോദി ചതിയനും വഞ്ചകനുമെന്ന് രാം ജത്മലാനി

തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന അഭിഭാഷകനും ആര്‍.ജെ.ഡി എം.പിയുമായ രാം ജത്മലാനി. മോദിയെ സഹായിച്ച് താന്‍ വഞ്ചിതനായെന്നും അതില്‍ കുറ്റബോധമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലഖ്‌നൗവില്‍ സമാജ് വാദി സിദ്ധി സഭയുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാം ജത്മലാനി.
വിദേശത്തെ കള്ളപ്പണ നിക്ഷേപം രാജ്യത്ത് തിരികെയെത്തിക്കുമെന്ന വാഗ്ദാനം, കേന്ദ്രസര്‍ക്കാര്‍ ഇതുവരെ പാലിക്കാത്തത് പരാമര്‍ശിച്ചാണ് അദ്ദേഹം മോദിക്കെതിരെ തുറന്നടിച്ചത്. പ്രധാനമന്ത്രിയായ ശേഷം മുന്‍ വാഗ്ദാനങ്ങള്‍ മറന്നിരിക്കുകയാണ്. വാഗ്ദാനം പാലിക്കാന്‍ മോദിക്ക് കഴിയില്ലെന്നാണ് തോന്നുന്നത്. മോദിയെ പ്രധാനമന്ത്രി സ്ഥാനത്തെത്തിക്കാന്‍ താനും പ്രയത്‌നിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മോദിയെ സഹായിച്ച് വഞ്ചിതനായെന്നാണ് എനിക്ക് ഇപ്പോള്‍ തോന്നുന്നത്. അതിലെനിക്ക് കുറ്റബോധമുണ്ട്. അദ്ദേഹത്തെ വിശ്വസിക്കരുതെന്നാണ് എനിക്ക് നിങ്ങളോട് പറയാനുള്ളത്.ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിനെ പ്രശംസിക്കാനും രാം ജത്മലാനി മറന്നില്ല. ക്ലീന്‍ ഇമേജുള്ള അഖിലേഷ് ഭാവി വാഗ്ദാനമാണെന്നും അദ്ദേഹം പറഞ്ഞു.
എല്ലായ്‌പ്പോഴും നീതിക്ക് വേണ്ടി സംസാരിക്കുന്ന രാം ജത്മലാനിയെ ബഹുമാനിക്കുന്നു എന്നാണ് രാജ്യസഭാ എം.പി അമര്‍ സിംഗ് ചടങ്ങില്‍ പങ്കെടുത്ത് പറഞ്ഞത്. ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടിയെ വീണ്ടും അധികാരത്തിലേറ്റാന്‍ എല്ലാവരും പരിശ്രമിക്കണമെന്നും അദ്ദേഹം അണികളോട് ആഹ്വാനം ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha




















